pm-modi

ബംഗളൂരു: ചന്ദ്രയാൻ 2ന്റെ ലക്ഷ്യം പരാജയപ്പെട്ടതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്ന വീഡ‌ിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ നിലയത്തിലെത്തിയ പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പുറത്തേക്ക് പോകുമ്പോഴായിരുന്നു കെ.ശിവൻ പൊട്ടിക്കരഞ്ഞത്. തുടർന്ന് പ്രധാനമന്ത്രി മാറോടണച്ച് കെ.ശിവനെ ആശ്വസിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്, ലക്ഷക്കണക്കിന് ഹൃദയങ്ങളാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത് എന്നീ കുറിപ്പുകളാണ് വീഡിയോടൊപ്പം പ്രചരിക്കുന്നത്. പ്രചോദകമായ നേതൃത്വത്തിന് മാതൃക എന്ന അടിക്കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ കന്നഡ ട്വിറ്റർ അക്കൗണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, കിരൺ റിജ്ജു, ഇസ്രയേൽ മുൻ അംബാസിഡർ എന്നിവർ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/R1d0C4LjAh

— ANI (@ANI) September 7, 2019

Just watched @narendramodi ji's address to the ISRO scientists, technicians and other employees! A lesson in inspirational leadership indeed! For me this is the most defining picture/moment!@PMOIndia consoling and standing firm with @isro chairman Dr Sivan! Thankyou Dr Sivan🙏 pic.twitter.com/qQpXRNMmjy

— ISROక్కేళి (@ivak99) September 7, 2019

What a moment! What a gesture! @PMOIndia @narendramodi @isro #KSivan #Chandrayan2 https://t.co/JNj35MYnPB

— Daniel Carmon🇮🇱 (@danielocarmon) September 7, 2019

A leader who inspires faith, hope and optimism!
PM @narendramodi gives an emotional hug to @isro Chairman K. Sivan and reaffirms his faith in scientists and engineers of #ISRO and #Chandrayan2 team.
Proud of our scientists!
Proud of our Prime Minister!! pic.twitter.com/27bzzrD2zm

— Ravi Shankar Prasad (@rsprasad) September 7, 2019