അമിത വണ്ണമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂൺ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക. വെള്ളം ചേർത്ത് അടിച്ചെടുത്ത കാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുന്നതും വളരെ നല്ലതാണ്. മൂന്ന് മാസം ഇത് തുടരുക. ചൂടാറിയ വെള്ളത്തിൽ പത്ത് ഗ്രാം തേൻ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. മൂന്ന് ടീസ്പൂൺ ലൈം ജ്യൂസ്, 1/4 ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ തേൻ, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും. തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അല്പസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക. ശീരം മെലിയുന്നതിന് ഇത് സഹായിക്കും. രാത്രി എട്ടു മണിയ്ക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിക്കുന്നതും നല്ലതാണ്. നല്ല ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്. മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും. ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്. ഇതിനൊക്കെ പുറമേ, ലഘുവായ രീതിയിൽ വ്യായാമവും വേണം.
ആരോഗ്യ ഭക്ഷണം
നാരുകളടങ്ങിയ പച്ചക്കറികൾ
ചോറിനു പകരം ഗോതമ്പ്
പഴങ്ങൾ, പച്ചക്കറി ജ്യൂസുകൾ
പച്ചക്കറി സാലഡുകൾ
കൊഴുപ്പില്ലാത്ത പാൽ
മുട്ടയുടെ വെള്ളക്കരു
അധികം പഴുക്കാത്ത പഴങ്ങൾ
മീൻകറി
നിയന്ത്രിക്കേണ്ട ഭക്ഷണം
മധുരമുള്ള ഭക്ഷണം
എണ്ണയിൽ വറുത്തഭക്ഷണം.
കിഴങ്ങുവർഗങ്ങൾ
പഴങ്ങൾ
മാംസം
പൊണ്ണത്തടിയുണ്ടോ എന്നറിയാൻ പ്രധാനമായും നാലു വഴികളാണുള്ളത്.
ബോഡി മാസ് ഇൻഡക്സ്
കിലോഗ്രാമിലുള്ള ഒരാളുടെ തൂക്കത്തെ, അയാളുടെ പൊക്കത്തിന്റെ (സെ.മീ) സ്ക്വയർകൊണ്ട് ഹരിച്ചാൽ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) ലഭിക്കും. ശരീരഘടനയ്ക്കനുസൃതമായ ബി. എം.ഐ താഴെ ചേർക്കുന്നു.
* ബി എം ഐ 18.5 താഴെയാണെങ്കിൽ മെലിഞ്ഞ ശരീരമാണ്.
* 18.5 മുതൽ 24.9 വരെ സാധാരണ തൂക്കം.
* 25 മുതൽ 29.9 വരെ എങ്കിൽ അമിതതൂക്കം.
* 30 നു മുകളിലാണെങ്കിൽ പൊണ്ണത്തടി.
അരക്കെട്ടിന്റെ അളവ്
ഏഷ്യൻ വംശജരിൽ പുരുഷൻമാരുടെ അരക്കെട്ടിന്റെ അളവ് 90 സെന്റീമീറ്ററിൽ താഴെ ആയിരിക്കണം. സ്ത്രീകളിൽ ഇത് 85 സെന്റീമീറ്ററിൽ കൂടരുത്.
അരക്കെട്ട്
ഇടുപ്പ് അനുപാതം എന്നാൽ ഒരാളുടെ അരക്കെട്ടിന്റെ അളവിനെ ഇടുപ്പിന്റെ അളവുകൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ്. പൊക്കിളിന്റെ ലെവലിലുള്ള ചുറ്റളവാണ് വെയിസ്റ്റ്. അതിനു താഴെ ഏറ്റവും ചുറ്റളവു കൂടുതലുള്ള ഭാഗം ഹിപ്പ് ഇന്ത്യക്കാരിൽ ഈ അളവ് പുരുഷന്മാരിൽ 0.88 ലും സ്ത്രീകളിൽ 0.81 ലും കൂടരുത്. അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളിൽ ഈ അളവ് പുരുഷന്മാരിൽ 0.90 ലും സ്ത്രീകളിൽ 0.85 ലും കൂടരുതെന്നും പറയുന്നു.
തൊലിയുടെ കനം
കാലിപ്പർ ഉപയോഗിച്ച് തൊലിയുടെ കട്ടി അളന്നശേഷം ചില പ്രത്യേക കണക്കുകളുപയോഗിച്ച് മെലിഞ്ഞ ശരീരമാണോ എന്ന് നിർണയിക്കാം.