psc

ഒറ്റത്തവണ പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 32/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി(എൻ.സി.എ.-ഒ.ബി.സി.), കാറ്റഗറി നമ്പർ 150/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി(എൻ.സി.എ.- പട്ടികജാതി), കാറ്റഗറി നമ്പർ 152/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി(എൻ.സി.എ.-പട്ടികജാതി) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 23 നും കാറ്റഗറി നമ്പർ 151/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി(എൻ.സി.എ.-എൽ.സി./എ.ഐ), കാറ്റഗറി നമ്പർ 142/2018, 143/2018, 144/2018, 145/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (എൻ.സി.എ.-എൽ.സി./എ.ഐ, ഒ.ബി.സി., പട്ടികജാതി, മുസ്ലിം) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 24 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ രാവിലെ 10.30 ന് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ.1 എ വിഭാഗവുമായി ബന്ധപ്പെടണം(ഫോൺ: 0471​-2546448).


കാറ്റഗറി നമ്പർ 250/2018 പ്രകാരം ഫോം മാറ്റിംഗ്സ്(ഇന്ത്യ) ലിമിറ്റഡിൽ സ്റ്റോഴ്സ് ഓഫീസർ തസ്തികയിലേക്ക് 24 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ എൽ.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546434).


കാറ്റഗറി നമ്പർ 191/2017, 201/2017, 202/2017, 203/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്ക് 18, 19, 20 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ.2 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546324).


ഒ.എം.ആർ. പരീക്ഷ
കാറ്റഗറി നമ്പർ 289/2018 പ്രകാരം ലാൻഡ് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ(പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം), കാറ്റഗറി നമ്പർ 294/2018 പ്രകാരം പഞ്ചായത്തിൽ സീനിയർ സൂപ്ര് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികകളിലേക്ക് 26(വ്യാഴാഴ്ച) രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പ്രിലിമിനറി പരീക്ഷ നടത്തും.
കാറ്റഗറി നമ്പർ 17/2018 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2(ഹോമിയോ), കാറ്റഗറി നമ്പർ 132/2018 പ്രകാരം ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 266/2018 പ്രകാരം ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്റ്റാഫ് നഴ്സ്(അലോപ്പതി) തസ്തികകളിലേക്ക് 28(ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.