ss

തിരുവനന്തപുരം: 165​-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ സാന്നിദ്ധ്യത്തിൽ കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ശിശുപാലൻ, രാധാമണി സുധാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീനാരായണഗുരുദേവ കൃതികളുടെ ആലാപന മത്സരവും പ്രസംഗ മത്സരവും നടന്നു. ഇന്ന് കവിതാ രചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവയും നാളെ ശതശ്ലോകാലാപനവും ചിത്രരചനാമത്സരവും ഉണ്ടായിരിക്കും.