കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം
കൊല്ലം റ്റി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്സി മാത്തമാറ്റിക്സിൽ കമ്മ്യൂണിറ്റി ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്. നിലവിലെ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ16 ന് രാവിലെ 11ന് മുമ്പ് കോളേജിൽ ഹാജരാകണം.11 വരെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. നിലവിലെ റാങ്ക് പട്ടികയ്ക്ക് പുറത്തുള്ളവരെയും നിശ്ചിത സമയപരിധി കഴിഞ്ഞ് ഹാജരാകുന്നവരെയും പരിഗണിക്കില്ല
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്ത് 18 ന് നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ അതത് കോളേജുകളിൽ നടത്തും.
പരീക്ഷാ ഫലം
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ അഞ്ചാം സെമസ്റ്റർ ബി. ടെക് (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി 25.
മൂന്നാം സെമസ്റ്റർ എം. എ ഇംഗ്ലീഷ്, എം. എസ്സി ഫിസിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എം.എ ഇക്കണോമിക്സ് രണ്ടാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 20 മുതൽ ഇ.ജി IV സെക്ഷനിൽ നിന്നും (പാളയം) ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റാം.
രണ്ടാം വർഷ എം.എ ഹിന്ദി പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ ഇ.ജി II സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി 18 മുതൽ കൈപ്പറ്റാം.എട്ടാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 24. ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2018 അഡ്മിഷൻ - റഗുലർ) 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വൈബ്സൈറ്റിൽ. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. (എഫ്.ഡി.പി സി.ബി.സി.എസ്) അഞ്ചാം സെമസ്റ്റർ പ്രൈയർ ടു 2013 അഡ്മിഷൻ മേഴ്സി ചാൻസ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ (2014 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ (2015 സ്കീം, 2018 അഡ്മിഷൻ - റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. (എഫ്.ഡി.പി. സി.ബി.സി.എസ്) ആറാം സെമസ്റ്റർ (2010 മുതൽ 2012 വരെ അഡ്മിഷൻ) മേഴ്സി ചാൻസ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.ബി.എ 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്, 2013, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ), രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്സിന്റെ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2013 മുതൽ 2016 അഡ്മിഷൻ വരെ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി (350) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2014 അഡ്മിഷൻ മുതൽ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014, 2015 ആന്റ് 2016 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018അഡ്മിഷൻ റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013, 2014, 2015, 2016 സപ്ലിമെന്ററി, 2017 ഇംപ്രൂവ്മെന്റ്, 2018 റെഗുലർ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) 138 2 (b) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്, 2013, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നും രണ്ടും മൂന്നും വർഷ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ത്രീമെയിൻ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഫ്ലൈനായി 26 വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2013 സ്കീം (സപ്ലിമെന്ററി) ഫെബ്രുവരി/മാർച്ച് 2019 സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ്, എയറനോട്ടിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡിസർട്ടേഷൻ ആൻഡ് വൈവാ വോസി
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (എസ്.ഡി.ഇ - 2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് വൈവാ - വോസി (എൽ.ഐ.എസ്.എം. 58) പരീക്ഷ 19 ന് എസ്.ഡി.ഇ പാളയം സെന്ററിൽ രാവിലെ പത്ത് മുതൽ നടത്തും.
പരീക്ഷാ ഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഒക്ടോബർ 21, 28, നവംബർ 11 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് സപ്ലിമെന്ററി (2003 സ്കീം) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ ഒന്ന് വരെയും 400 രൂപ പിഴയോടെ ഒക്ടോബർ അഞ്ച് വരെയും ഫീസ് അടച്ച് അപേക്ഷിക്കാം. 2014 അഡ്മിഷൻ മുതലുള്ളവർക്ക് ഓൺലൈനായും, 2014 അഡ്മിഷനു മുമ്പുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം.
കമ്പയ്ൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ 18 ന് ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ ഒന്ന് വരെയും 400 രൂപാ പിഴയോടെ ഒക്ടോബർ അഞ്ച് വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
17 മുതൽ ആരംഭിക്കുന്ന രണ്ട്, നാല്, ആറ് എട്ട് സെമസ്റ്റർ ഫൈവ് ഇയർ എം.ബി.എ (ഇന്റഗ്രേറ്റഡ്) സെപ്റ്റംബർ/ഒക്ടോബർ 2019 (2015 സ്കീം) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അഞ്ചൽ സെന്ററായ മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ സെപ്റ്റംബറിൽ തുടങ്ങുന്ന ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സുകളിലേയ്ക്കുളള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും: 9495703248/8129849448.
കൺസൾട്ടൻസി സർവ്വീസ്
ജർമ്മൻ പഠന വകുപ്പിൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ശാസ്ത്ര സാങ്കേതിക രേഖകൾ, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, ഇന്റർപ്രട്ടേഷൻ തർജ്ജമയും അറ്റസ്റ്റേഷനും ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചുമുളള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
ഫയൽ അദാലത്ത്
സർവകലാശാലയുടെ സെനറ്റ് ഹൗസ് ക്യാമ്പസിൽ വച്ച് 26ന് ഫയൽ അദാലത്ത് നടത്തുന്നു. അദാലത്തിനായി ഓൺലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർക്ക് അന്ന് രാവിലെ 10.30ന് സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയത്ത് ഹാജരാകാം.