ഹോളിവുഡിൽ ഏറ്റവും അദികരം ആരാധകരുള്ള താരമാണ് സൽമാ ഹെയ്ക്. ഹോളിവുഡിലെ സെക്സിയസ്റ്റ് സെലിബ്രിറ്റികളിൽ ശ്രദ്ധേയായ സൽമ ഹെയ്ക് ചുംബനത്തെക്കുറിച്ച് പെൺകുട്ടികൾക്ക് ടിപ്പുമായി രംഗത്തെത്തിരിക്കികയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ആദ്യ ചുംബനത്തെക്കുറിച്ച് താരം മനസു തുറന്നത്. 'ഇത് കുറച്ച് കിസ്സിംഗ് ടെക്നിക്. ആവശ്യമെങ്കിൽ വാരാവസാനം പരീക്ഷിക്കൂ' എന്ന അടിക്കുറിപ്പിലായിരുന്നു താരം വിഡിയോ പോസ്റ്റ് ചെയ്തത്.
എന്റെ കൂട്ടുകാരിൽ ഏറ്റവും അവസാനം ചുംബിച്ചത് ഞാനാണെന്ന് സൽമ ഹെയ്ക് പറയുന്നു. ഞങ്ങൾ വാട്ടർസ്‌കിയീംഗിന് പോയിരുന്ന നദിക്കരയിൽ വച്ചായിരുന്നു എന്റെ ആദ്യത്തെ ചുംബനം.എനിക്കൊരു കാമുകനുണ്ടായിരുന്നു. ഞങ്ങൾ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും ഞാൻ ഇതുവരെ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം എന്നെക്കാൾ പ്രായം കൂടുതലായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ മാസത്തിന് മുൻപ് എന്നെ ചുണ്ടിൽ ചുംബിച്ചില്ലെങ്കിൽ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാൻ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു' ഹയ്ക് പറഞ്ഞു.
ചുംബിക്കാൻ ഹയേക് സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് സുഹൃത്തുക്കളോട് ചോദിച്ചു. ചുംബിക്കുമ്പോൾ വായ തുറക്കരുതെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങൾ കേട്ടതോടെ തന്റെ ചുണ്ടുകൾക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാനം ദിവസം അടുത്തതോടെ സൽമ ചുണ്ടിനെ മൃദുലമാക്കാൻ തേൻ പുരട്ടാൻ തുടങ്ങി.
അവസാനം ആ ദിവസം എത്തി. ചുംബിച്ചതിന് ശേഷം ഹയ്‌കിന്റെ കാമുകനോട് മറ്റ് സുഹൃത്തുക്കൾ ചുംബനത്തെക്കുറിച്ച് ചോദിച്ചു. അവൾ തേൻ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി. ചുംബനത്തിൽ താൻ നല്ലതല്ലെങ്കിലും തനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറഞ്ഞത്. എന്നാൽ തന്റെ കഥ കേട്ട് ചുണ്ടിൽ തേൻ പുരട്ടാൻ പോയാൻ ഉറുമ്പുകടിയേൽക്കുമെന്ന മുന്നറിയിപ്പും താരം നൽകുന്നുണ്ട്.