കൊച്ചി: ഓണത്തോട് അനുബന്ധിച്ച് വി-സ്‌റ്റാ‌ർ 'കംഫീ ഓണം കോണ്ടസ്‌റ്റ്" അവതരിപ്പിച്ചു. വി-സ്‌റ്രാറിന്റെ റെഡിമെയ്‌ഡ് ബ്ളൗസ് അണിഞ്ഞ് ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഗ്രൂപ്പ് ഫോട്ടോ/വീഡിയോ 95628 06829 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ വി-സ്‌‌റ്റാറിന്റെ ഫേസ്‌ബുക്ക് പേജിലൂടെയോ ഷെയർ ചെയ്യുന്നരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാം. 20,000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനം 10,000 രൂപ. മൂന്നാം സമ്മാനമായി 5,000 രൂപ അഞ്ചുപേർക്ക് ലഭിക്കും.

സാധാരണ ബ്ളൗസുകളിൽ നിന്ന് വ്യത്യസ്‌തമായി, സ്‌പാൻഡെക്‌സ് ഫാബ്രിക്കിന്റെ 'സ്‌ട്രെച്ചിംഗ്" ഉണ്ടെന്നതാണ് കംഫീ റെഡിമെയ്‌ഡ് ബ്ളൗസുകളുടെ പ്രത്യേകത. എല്ലാത്തരം വസ്‌ത്രങ്ങൾക്കുമൊപ്പം ധരിക്കാം. ക്ളോസ്ഡ് ബാക്ക് നെക്ക്, കീഹോൾ ബാക്ക് നെക്ക്, ബോട്ട് നെക്ക്, ആകർഷകമായ സ്ളീവ്‌ലെസ് എന്നീ മോഡലുകളിലും നിരവധി വർണങ്ങളിലും ഇവ ലഭിക്കും. സാരി ഉൾപ്പെടെയുള്ള പരമ്പരാഗത വസ്ത്രങ്ങൾക്ക് പുത്തൻ ഫാഷൻ സ്‌പർശമേകാൻ അനുയോജ്യമാണ് കംഫീ ബ്ളൗസ്. മോഡേൺ ജാക്കറ്റുകൾ, ഫാഷൻ ഔട്ട്‌ഫിറ്റുകൾ, ഹൈ വെയിസ്‌റ്റ് ബോട്ടംസ് എന്നിവയ്ക്കൊപ്പം ടോപ്പായും ധരിക്കാം.