രണ്ടു പൂക്കളും എനിക്കിരിക്കട്ടെ : തിരുവനന്തപുരം ആസൂത്രണസമിതിയുടെയും, ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ,പ്രളയദുരിതാശ്വാസത്തിൽ കൈകോർത്തവർക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്വാഗതം ചെയ്യാൻ പൂവുമായി എത്തിയ പെൺ കുട്ടയുടെ കൈയിൽ നിന്നും പൂക്കൾ സ്വീകരിക്കുന്ന ഉദ്‌ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് ശിവകുമാർ എം.എൽ.എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്, ജില്ലാ ആസൂത്രണ സമിതി അംഗം എം പി ജയലക്ക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. സി എസ് ഗീത രാജശേഖരൻ എന്നിവർ സമീപം