arrest-

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയതിന് രണ്ട് നഴ്‌സുമാർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരായ ഷമീർ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്.

രോഗിക്കായി ബന്ധുക്കൾ വാങ്ങി നൽകിയ മരുന്ന് മെഡിക്കൽ സ്‌റ്റോറിൽ തിരികെ നൽകിയാണ് നഴ്‌സുമാർ പണം തട്ടിയെടുത്തത്. പതിനായിരത്തോളം രൂപയുടെ മരുന്നാണ് ഇവർ മറിച്ചു വിറ്റത്.

മെഡിക്കൽ കൊളേജ് എസ്‌.ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് നഴ്‌സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.