
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് - ബിജു മേനോൻ കൂട്ട് കെട്ടിൽ എത്തുന്ന ആദ്യരാത്രി സിനിമയുടെ ട്രെയിലർ പുറത്ത്.
നാട്ടിലെ യുവാക്കളുടെ ഉറക്കം കെടുത്തുന്ന ഒരു കല്യാണ ബ്രോക്കറായാണ് ബിജു മേനോൻ എത്തുന്നത്. പ്രണയിതാക്കളുടെ കണ്ണിലെ കരടായ മുല്ലക്കരയിലെ മനോഹരന്റെ കഥയാണ് ചിത്രം പറയുന്നത്. ബിജുമേനോനൊപ്പം അജു വർഗീസും, ഗിന്നസ് മനോജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയരാഘവൻ, അനശ്വര രാജൻ, ശ്രീലക്ഷ്മി, പോളി വത്സൻ, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നർമ്മത്തിനു പ്രാധാന്യം നൽകി സാമൂഹ്യപ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ക്വീൻ ഫെയിം ഷാരീസ് ജെബിനനാണ്. ' ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്‌ച്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായർ നിർവഹിക്കുന്നു. സംഗീതം ബിജി ബാൽ.