indrans

സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് സ്വന്തമാക്കി. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്.

മുൻപ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാർഡാണ് ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി വെയിൽ മരങ്ങൾ മാറിയിരുന്നു‍. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിന്റെ പുതിയ നേട്ടം.