chandrayan-2

കൊൽക്കൊത്ത: രണ്ടാം ചന്ദ്രയാൻ ദൗത്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്നലെ ഇതേ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച ശേഷമാണ് മമത ഈ വിഷയത്തിലുള്ള തന്റെ നയം ഇന്ന് മാറ്റിയത്. ദൗത്യത്തിനായി ശാസ്ത്രജ്ഞന്മാർ ഏറെ കഷ്ടപെട്ടിട്ടുണ്ടെന്നും ശാസ്ത്രരംഗത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ടാകണം എന്നാഗ്രഹിച്ച രാജ്യത്തിന്റെ പ്രഥമ നേതാക്കൾക്കുള്ള ഏറ്റവും മികച്ച ആദരമാണ് ഈ നേട്ടമെന്നും മമത ട്വീറ്റിലൂടെ പറഞ്ഞു.

A testimony to the scientific temper they ingrained in us, and their unmatched caliber and dedication. My sincere gratitude and congratulations to @isro . We are all with you. May you continue to make us proud! (2/2)

— Mamata Banerjee (@MamataOfficial) September 7, 2019

'ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പം ഉണ്ടെന്നും' ശാസ്ത്രജ്ഞന്മാരെ കുറിച്ച് അഭിമാനമുണ്ടെന്നും മമത മറ്റൊരു ട്വീറ്റിലൂടെയും ശാസ്ത്രജ്ഞന്മാരെ അറിയിച്ചു. ഇന്നലെ മോദിയെയും ബി.ജെ.പിയെയും ഈ വിഷയത്തിൽ മമത പരിഹസിച്ചിരുന്നു. മോദി ബംഗളുരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് ചന്ദ്രയാൻ വിഷയത്തെ കുറിച്ചായിരിക്കും മോദി സംസാരിക്കുകയെന്നും മമത പറഞ്ഞിരുന്നു. ബി.ജെ.പിയെയും മമത വെറുതെ വിട്ടില്ല. രാജ്യത്തിലെ എല്ലാ കാര്യങ്ങളും ബി.ജെ.പിയാണ് ചെയ്തതെന്നാണ് അവർ ഭാവിക്കുന്നതെന്നും ശാസ്ത്രം തന്നെ കണ്ടുപിടിച്ചത് അവരാണെന്നാണ് അവരുടെ വിചാരമെന്നുമായിരുന്നു മമതയുടെ പരാമർശം.