case-diary-

ന്യൂഡൽഹി : പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ മാദ്ധ്യമ പ്രവർത്തകയായ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തിയതിനെതുടർന്ന് പരാതി. പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിലാണ് ഒളിക്യാമറ വെച്ചതായി പരാതി ഉയർന്നത്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് 2വിലെ ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങൾ ഷോറൂമിലെ ജീവനക്കാരൻ കണ്ടതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഓഗസ്​റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമിൽ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മ​റ്റൊരു ഡ്രസിംഗ് റൂമിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യകാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടർന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ്​സ്റ്റേഷനിലെ യുവതി പരാതി നൽകിയത്.

പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്‌.ഐ.ആർ രജിസ്​റ്റർ ചെയ്തു. നടപടിയെടുത്തതായി ഗ്രേറ്റർ കൈലാഷ് പൊലീസ് അറിയിച്ചു.