amala-paul

'ആടൈ' എന്ന തമിഴ് ചിത്രത്തിലൂടെ വിവാദത്തിന്റെ അലകളുയർത്തിയ അമല പോളിന്റെ സ്വിം സ്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നീല സ്വിം സ്യൂട്ട് ധരിച്ച് സാഹസങ്ങളിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങളാണ് അമല പോൾ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു തടാകത്തിനടുത്തുള്ള പാറയിലൂടെ സ്വിം സ്യൂട്ട് ധരിച്ച് മുകളിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുകയാണ് നടി. വെള്ളവും തടാകവും പ്രകൃതിയും തടാകവും നീന്തലുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താൻ എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളാണ് അമല പോസ്റ്റിനൊപ്പം നൽകിയിരിക്കുന്നത്.

View this post on Instagram

Everything that kills me makes me feel alive! 💫 . . #swim #swimtime #waterbaby #swimminginthewild #gypsysoul #goodtimes #natureseekers #nature #AmalaPaul

A post shared by Amala Paul ✨ (@amalapaul) on


തന്റെ ജീവനെടുക്കാൻ ശേഷിയുള്ള എല്ലാ കാര്യത്തെയും താൻ ഇഷ്ടപ്പെടുന്നു എന്നും അമല തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. അടുത്തിടെയാണ് അമല തനിക്ക് മറ്റൊരാളുമായുള്ള അടുപ്പത്തെ കുറിച്ച് നടി വാചാലയായത്. 'ആർക്കും ഇതേക്കുറിച്ചറിയില്ല. ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. 'ആടൈ' സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച ശേഷം അത് ഞാൻ അയാളെയും കാണിച്ചിരുന്നു. അയാളാണ് ആ സിനിമയുടെ ഭാഗമാകാൻ എനിക്ക് ധൈര്യം തന്നത്.' ഒരു ഓൺലൈൻ സിനിമ സൈറ്റുമായുള്ള അഭിമുഖത്തിൽ അമല പറഞ്ഞു. തനിക്ക് വേണ്ടി തന്റെ കാമുകൻ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്നും അമല വെളിപ്പെടുത്തി.