അശ്വതി : കലാകായികമത്സരങ്ങളിൽ വിജയിക്കും. കഴിഞ്ഞവർഷം അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമുണ്ടാകും. അനന്തസാദ്ധ്യതയുള്ള മേഖലയിൽ ഉദ്യോഗത്തിന് അവസരമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. കുടുംബത്തിലെ ചിലരുടെ അതൃപ്തി വചനങ്ങളാൽ മാറിതാമസിക്കും. മാതാപിതാക്കളേയും ഗുരുജനങ്ങളേയും അനുസരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. ഉപദേശകസമിതിയിൽ ഉൾപ്പെട്ടതിനാൽ സ്വയംപര്യാപ്തത ആർജ്ജിക്കും. വിജയ പ്രതീക്ഷകൾ സഫലമാകും. വ്യക്തിപ്രഭാവത്താലും സുതാര്യതയുളള പ്രവർത്തനശൈലിയാലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. സംയുക്ത സംരംഭങ്ങളിൽനിന്നും പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്ക് തുടക്കം കുറിക്കും.
ഭരണി : ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. ബന്ധുക്കൾക്കിടയിലുള്ള തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥത വേണ്ടിവരും. പൂർവികർ അനുവർത്തിച്ചു വന്നിരുന്ന പ്രവർത്തനങ്ങൾ പിൻതുടരാൻ ഉൾപ്രേരണയുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുവാനിടവരും. വിശ്വസ്തസേവനത്തിന് ജനാംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലവിജയം ഉണ്ടാകും. ദീർഘകാലസുരക്ഷയ്ക്ക് ഉപകരിക്കുന്ന ആശയങ്ങൾ തൊഴിൽമേഖലകളിൽ അവലംബിക്കും.
കാർത്തിക : കർമ്മനിരതരായവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. കാലദോഷമുള്ളതിനാൽ ആത്മസംയമനം പാലിച്ച് ജീവിതയാഥാർത്ഥ്യങ്ങളെ മനസിലാക്കി ഈശ്വരപ്രാർത്ഥനകളോടുകൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. നിലനില്പിനാധാരമായ തൊഴിലും മാതൃപിതൃ സംരക്ഷണവും ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ അവസരമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജ്ജിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കും. ജോലിക്കാരെ നിലനിറുത്തുവാനുള്ള വ്യവസായപുരോഗതിയുണ്ടാകും.
രോഹിണി : മറ്റുള്ളവരുടെ ഉയർച്ചയെ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. സ്വപ്നത്തിൽ കാണാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.
മകയിരം : ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തുന്നതിനാൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. സങ്കല്പത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. ആഹാരപദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടുമെങ്കിലും പ്രകൃതിജീവന ഔഷധങ്ങളാൽ ആശ്വാസത്തിന് വഴിയൊരുങ്ങും. അന്ധവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും.
തിരുവാതിര : ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും. ചികിത്സഫലിക്കും. സൽസന്താന ഭാഗ്യമുണ്ടാകും. അധിവാസസ്ഥലത്തോടനുബന്ധമായ ഭൂമി മോഹവിലകൊടുത്ത് വാങ്ങും. സത്യാവസ്ഥ ബോധിപ്പിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിഞ്ഞുമാറും. പ്രാദേശികപിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയമത്സരത്തിൽ വിജയിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏല്പിക്കുന്നതും അബദ്ധമാകും. നിയുക്തപദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും.
പുണർതം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലിക്കും. വസ്തുനിഷ്ഠമായ അന്വേഷണം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. നിഷ്ഠകൾ പാലിക്കുന്നതിന് മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. ഉല്ലാസവിനോദയാത്രയ്ക്ക് അവസരമുണ്ടാകും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവം നിർബന്ധമായും വേണം. ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
പൂയം: സമ്പത്തിന്റെ മൂല്യത്തെ ആദരിച്ചും മാനിച്ചും വിനിമയം ചെയ്യുന്നതിനാൽ ആവശ്യങ്ങൾക്കെല്ലാം വന്നുചേരും. അർത്ഥശൂന്യമായ ആശയങ്ങളെ അതിജീവിക്കുവാൻ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉപകരിക്കും. ഭൂമി വില്പനയ്ക്ക് സാമാന്യവില ലഭിക്കും. ബൃഹത്സംരംഭം ഒഴിവാക്കി അടുത്തവർഷം പൂർത്തീകരിക്കുന്ന കരാർ ജോലികൾ ഏറ്റെടുക്കും. അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. വിദേശയാത്ര സഫലമാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. സ്വന്തം കാര്യം മാറ്റിവെച്ച് അന്യരുടെ കാര്യത്തിൽ വ്യാകുലപ്പെടുന്ന പ്രവണത ഒഴിവാക്കണം. പ്രശസ്തരുടെ ആപ്ത വചനങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ഭാവിയിലേക്ക് ഗുണകരമാകും.
ആയില്യം: വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ദ്ധോപദേശം തേടും. പൊതുജനാവശ്യം മാനിച്ച് ഉല്പന്നങ്ങൾക്ക് ഗുണനിലവാരം വർദ്ധിപ്പിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും. ബന്ധുമിത്രാദികളുടെ സ്വകാര്യകാര്യങ്ങളിൽ ഏർപ്പെടുന്നത് ശത്രുതയ്ക്കു വഴിയൊരുക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും. ദീർഘകാലപദ്ധതികൾക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്ക് മാറിത്താമസിക്കുവാൻ നിർബന്ധിതനാകും.
മകം: വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. പുതിയ കർമ്മപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിനാൽ പിന്തള്ളപ്പെടുന്ന അവസ്ഥയെ അതിജീവിക്കും. പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിജീവന രീതി സ്വീകരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും.
പൂരം: ഉപരിപഠനം പൂർത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും. ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ധനവിഭവസമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. ആത്മബന്ധത്തിന് പുതിയ തലങ്ങൾ കണ്ടെത്തുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ഉല്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിക്കും. അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങൾ അനുഭവത്തിൽ വന്നുചേരും. നീതിയുക്തമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ പൊതുജനപ്രീതി നേടും. ദേഹസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലിക്കും.
ഉത്രം: ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവുതോന്നും. ബദൽ സംവിധാനം തൃപ്തിയല്ലാത്തതിനാൽ മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകും. വിജ്ഞാനം ആർജ്ജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരം ഉണ്ടാകും. നിറുത്തി വച്ച കർമ്മപദ്ധതികൾ പുനരാരംഭിക്കും. ഉത്സാഹം, ഉന്മേഷം, ലക്ഷ്യബോധം,ആത്മവിശ്വാസം തുടങ്ങിയവ എല്ലാതലങ്ങളിലും അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. സ്വപ്നസാക്ഷാത്ക്കാരത്താൽ ആ ത്മനിർവൃതിയുണ്ടാകും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾ, കലാകായികമത്സരങ്ങൾ, നറുക്കെടുപ്പ,് സമ്മാ നപദ്ധതികൾ, പരീക്ഷ ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും.
അത്തം: ആസൂത്രിതപദ്ധതികളിൽ അന്തിമമായി അനുകൂലവിജയവും അനുഭവവും ഉണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി കാരണത്താൽ മാറി താമസിക്കുവാനിടവരും. കുടുംബാംഗങ്ങളെ ഒരുമിച്ചുതാമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച് വിശാലമനഃസ്ഥിതിയോടുകൂടിയ സമീപനം സൽകീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ സഹപാഠികൾ മുഖാന്തരം നല്ല തൊഴിലവസരമുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും. ആസൂത്രിതപദ്ധതികളിൽ അനുകൂല വിജയമുണ്ടാകും.
ചിത്തിര: നിരാശയെ അതിജീവിക്കുവാനുള്ള സമീപനം ജീവിതപങ്കാളിയിൽ നിന്ന് വന്നുചേരും. അടുത്തവർഷം പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കും. ഹ്രസ്വകാല കാർഷികവിളകളിൽ നിന്നും ലാഭംവർദ്ധിക്കും. ചെലവിനങ്ങളിലെ നിയന്ത്രണത്താൽ നീക്കിയിരുപ്പ് ഉണ്ടാകും. അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് ശമനമുണ്ടാകുന്ന വിധത്തിൽ തൊഴിലവസരം വന്നുചേരും. ഉദ്യോഗത്തോടനുബന്ധമായി സായാഹ്ന പാഠ്യപദ്ധതിയ്ക്ക് ചേരും. സജ്ജന സം സർഗത്താൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കും. ചർച്ചകളിലൂടെ കുടുംബത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കും. ജാമ്യം നിന്ന വകയിൽ കടംതീർക്കേണ്ടതായിവരും. സ്വതസിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞതിൽ ആശ്വാസമാകും. നിഷ്ക്രിയരായവരെ ഒഴിവാക്കി ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുവഴി വിപണനമേഖല മെച്ചപ്പെടും.
ചോതി: നിയുക്തപദവിയിൽ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ആഹാരപദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമ്മപദ്ധതികൾ രൂപകല്പന ചെയ്യുവാൻ സാധിക്കും. സമചിത്തതയോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസുകളോടുകൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. നിരവധികാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും.
വിശാഖം : സാമ്പത്തിക വിഷയം കൈകാര്യം ചെയ്യുന്ന നേതൃത്വം ഉപേക്ഷിക്കുകയാണ് നല്ലത്. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. വസ്തുതർക്കം രമ്യമായി പരിഹരിക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. എല്ലാകാര്യത്തിനും കൂടുതൽ അദ്ധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടിവരും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. അനുസരണയി ല്ലാത്ത മക്കളുടെ സമീപനത്തിൽ ആശങ്ക വർദ്ധിക്കും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ദ്ധനിർദ്ദേശം സ്വീകരിക്കാതെ ഒരു പ്രതികരണവും അരുത്.
അനിഴം : സുതാര്യതയുള്ള സമീപനം പാർശ്വഫലങ്ങളെ അതിജീവിക്കും. ആസൂത്രിതപദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വിജ്ഞാനം ആർജ്ജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരം ഉണ്ടാകും. മഹദ്വ്യക്തികളുടെ ആശയങ്ങളും ഉപദേശങ്ങളും ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകും. സത്യാവസ്ഥകൾ അറിഞ്ഞുപ്രവർത്തിക്കുന്നതിനാൽ മിഥ്യാ ധാരണകൾ ഒഴിവാകും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പരിശ്രമങ്ങൾ ക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി പ്രതിഫലം വന്നുചേരും. ഗുരുകാരണവന്മാരേയും മാതാപിതാക്കളേയും അനുസരിക്കുന്നതിൽ ആത്മസാക്ഷാത്കാരമുണ്ടാകും.
തൃക്കേട്ട : സാമ്പത്തികവിഭാഗത്തിൽ നിയന്ത്രണം വേണ്ടിവരും. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനവിരോധം വർദ്ധിക്കും. ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. അമിതവേഗതയും അസമയങ്ങളിലുള്ള യാത്രയും ഉപേക്ഷിക്കണം. പൂർവികർ അനുവർത്തിച്ചുവരുന്ന ആചാരാനു ഷ്ഠാനങ്ങൾ പിൻതുടരുവാൻ തയ്യാറാകും. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ അത്യന്തം പരിശ്രമം വേണ്ടിവരും. ഉൾവലിയുന്ന പ്രവണത ഒഴിവാക്കണം. പകർച്ചവ്യാധി പിടിപെടുവാനിടയുണ്ട്. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം വിദേശത്ത് താമസിക്കുവാൻ അവസരം വന്നുചേരും. വിതരണമേഖല ത്വരിതപ്പെടുത്തുവാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.
മൂലം: ആസൂത്രിതപദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും.ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.സാമ്പത്തികബാദ്ധ്യതകൾ ഒഴിഞ്ഞുമാറി ജീവിതനിലവാരം വർദ്ധിക്കുന്നതിനാൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. ഉദ്യോഗത്തോടനുബന്ധമായി സായാഹ്ന പാഠ്യപദ്ധതിയ്ക്ക് ചേരും.
പൂരാടം: ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമ്മരംഗങ്ങളിൽ ഏർപ്പെടുന്നതുവഴി പുതിയ അവസരങ്ങൾ വന്നുചേരും. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. സ്വപ്നസാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. മാതാവിന് അസുഖം വർദ്ധിക്കുന്നതിനാൽ പലപ്പോഴും ആശുപത്രിവാസം വേണ്ടിവരും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കും. ജീവിതമാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ്മമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരിയോട് ആദരവുതോന്നും.
ഉത്രാടം : സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സർവ വിധ മംഗളങ്ങളും വന്നുചേരുന്നതിൽ ആത്മാർത്ഥമായി അനുമോദിക്കും. സത്ക്കർമ്മങ്ങൾക്കും സദുദ്യമങ്ങൾക്കും സർവാത്മനാ സഹകരിക്കുന്നതിൽ അനുമോദനങ്ങൾ വന്നുചേരും. സാംക്രമിക രോഗങ്ങൾ പിടിപെടുന്നതിനാൽ ദേഹക്ഷീണം വർദ്ധിക്കും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം വ്യത്യസ്തമായതിനാൽ പലതും ഉപേക്ഷിക്കും. പണം അന്യരെ ഏൽപ്പിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നത് അബദ്ധമാകും. ആരോഗ്യകാര്യങ്ങളിലും ശുചിത്വപരിപാലനത്തിലും കൂടുതൽ ശ്രദ്ധ വേണ്ടിവരും. പ്രസ്ഥാനത്തിന്റെ അവസ്ഥ മനസിലാക്കി ചില ജോലിക്കാരെ ഒഴിവാക്കി പ്രസക്തമായ ചുമതലകൾ ഏറ്റെടുക്കും. അവതരണശൈലിയിൽ അപാകതകൾ തീർത്ത് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഏറെക്കുറെ വിജയിക്കും.
തിരുവോണം :സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജ്ജിക്കുന്നത് ഭാവിജീവിതത്തിന് ഉപകരിക്കും. മംഗളവേളയിൽ വച്ച് മഹദ്വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. സഹൃദയസദസിൽ ആശംസകളർപ്പിക്കുവാനവസരമുണ്ടാകും. പിതാവിന് അസുഖം വർദ്ധിക്കും. യുക്തമായ തീരുമാനങ്ങൾക്ക് ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സഹായകമാകും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഗുരുകാരണവന്മാരെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പുതിയ ഉദ്യോഗത്തിന് വഴി തെളിയും. ഈശ്വരപ്രാർത്ഥനകളാൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും. സ്വയംനിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറേണ്ടതായ സാഹചര്യമുണ്ടാകും.സജ്ജന സം സർഗത്താൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കും.
അവിട്ടം : പ്രധാന തീരുമാനങ്ങൾക്ക് പുനഃപരിശോധന വേണ്ടിവരും. പുതിയസ്നേഹബന്ധം ഉടലെടുക്കുമെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉത്തരവാദിത്വങ്ങൾ അന്യരെ ഏല്പിക്കരുത്. പലപ്പോഴും സഹപ്രവർത്തകരുടെ ജോലികൂടി ചെയ്തുതീർക്കേണ്ടതായി വരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിപരീതസാഹചര്യങ്ങളെ പരിഗണിക്കാതെ ശുഭപ്രതീക്ഷയോടുകൂടി പ്രവർത്തിക്കുവാൻ സന്നദ്ധനാകും. അമിതമായ ആത്മപ്രശംസ ഒഴിവാക്കണം. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
ചതയം : പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ജനമദ്ധ്യത്തിൽ പരിഗണനലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കരാറുജോലികളിൽ നിന്നും പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും. അഭിപ്രായസ്വാതന്ത്ര്യത്താൽ ഔദ്യോഗികമേഖലകളിൽ പലപരിവർത്തനങ്ങളും വരുത്തും. മേലധികാരികൾ ചെയ്തുവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നിക്കും.
പൂരൂരുട്ടാതി : മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. സജീവസാന്നിദ്ധ്യത്താലും കഠിനാദ്ധ്വാനത്താലും തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും ആത്മാഭിമാനവും തോന്നും. അപര്യാപ്തതകൾ മനസിലാക്കി ജീവിക്കുവാൻ തയ്യാറാകുന്ന ജീവിതപങ്കാളിയോട് ആദരവ് തോന്നും. ഈശ്വരപ്രാർത്ഥനകളാൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാങ്ങുവാനിടവരും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സർവകാര്യവിജയവും അംഗീകാരവും ലഭിക്കും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം വ്യത്യസ്തമായതിനാൽ പലതും ഉപേക്ഷിക്കും.
ഉത്രട്ടാതി : പൂർവികർ അനുവർത്തിച്ചുവരുന്ന പ്രവർത്തനങ്ങൾ പിന്തുടരുന്നത് ഭാവിയിലേക്ക് ഗുണകരമാകും. വികസിത രാഷ്ട്രത്തിലേക്ക് സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. ശുഭാപ്തിവിശ്വാസം വർദ്ധിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുഭവഫലം ഉണ്ടാകും. കലാകായിമത്സരങ്ങളിൽ വിജയിക്കും. മാസത്തിലൊരിക്കൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് സഹപ്രവർത്തകരെ ഏൽപ്പിക്കും. നീർദോഷ-ഉദരരോഗങ്ങൾക്ക് വ്യായാമം ജീവിതചര്യയിൽ ഉൾപ്പെടുത്തും. അനുബന്ധവ്യാപാരം തൽക്കാലം ഉപേക്ഷിക്കും.
രേവതി : സുരക്ഷിതമായ കർമ്മമേഖലകളിൽ ഏർപ്പെടും. വിദേശയാത്ര്ക്ക് ഒരുപരിധിയിലധികം പണം കൊടുക്കുന്നതും, ഉദ്യോഗാനുമതിയില്ലാത്ത വിദേശയാത്രയും വിഫലമാകും. ജീവിതം നിലനിറുത്തുവാൻ അഹോരാത്രം വിവിധങ്ങളായ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെടും. നിരവധികാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ട്പോകും. ഊർജ്ജസ്വലതയോടുകൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശ ഉദ്യോഗം തുടരും. പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും.നിരവധികാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും.