തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പേരൂർക്കടയിലും ശാസ്തമംഗലത്തുമാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്. അപകടമുണ്ടാക്കിയ ഡ്രൈവർമാർ കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പേരൂർക്കടയിലുണ്ടായ അപകടത്തിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ഹോം ഗാർഡിന് ഗുരുതരമമാായയി പരിക്കേറ്റു. മണിക്കൂറുകളുടെ ഇടവേളകളിളിലാണ് പേരൂർക്കടയിലും ശാസ്തമംഗലത്തും അപകടം നടന്നത്. പ്രതികൾ പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു.