ന്യൂഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായ തിരിച്ചടിയെ തുടർന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ വിങ്ങിപൊട്ടിയത്. ശിവനെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും വാർത്താ മാദ്ധ്യമങ്ങളിലും ഏറെ പ്രചാരം നേടുകയും ചെയ്തിരുന്നു. നേരിട്ട പരാജയം താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയ കെ.ശിവനും അദ്ദേഹത്തെ ആശ്വസിപ്പിച്ച മോദിക്കും പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഐ.എസ്.ആർ.ഒ മേധാവി കണ്ണീരണിഞ്ഞത് ഒട്ടും ശരിയായില്ല എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
'ഐ.എസ്.ആർ.ഒ ചെയർമാനിൽ നിന്നും അൽപ്പം കൂടി മെച്ചപ്പെട്ട ഒരു പ്രതികരണമാണ് പ്രതീക്ഷിച്ചത്. പരാജയങ്ങൾ സംഭവിക്കും. അത് വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്. ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങളെയും പരിശ്രമങ്ങളെയും രാജ്യം മുഴുവൻ പ്രശംസിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിരിക്കുന്ന ഒരു മനുഷ്യൻ ഒരു കൊച്ചുകുഞ്ഞിനെ പോലെ ഇങ്ങനെ കരയുന്നത് പൊട്ടത്തരമായാണ് എനിക്ക് തോന്നുന്നത്.' രാഷ്ട്രീയ നിരീക്ഷകനായ ഗൗരവ് പാന്ധി ശനിയാഴ്ച ട്വീറ്റ് ചെയ്തു.
I was expecting better temperament from the @ISRO chairman. Failures happen and are stepping stones for the success ahead. ISRO's achievements and efforts are applauded by the entire world. A man of his stature crying like a baby because of shortfalls looks idiotic to me. pic.twitter.com/hLIlzBmlAP
— Gaurav Pandhi गौरव पांधी (@GauravPandhi) September 7, 2019
'ജോലി ചെയ്യുന്ന സ്ഥലത്ത് ഒരാൾ ഇങ്ങനെ കരയുന്നത് പ്രൊഫഷണൽ രീതിയല്ലെ'ന്നും അത് 'വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നതെന്നും' മറ്റൊരാൾ അഭിപ്രായപ്പെട്ടു. വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും 'അബ്ഷർ' എന്ന ട്വിറ്റർ നാമമുള്ള ഇയാൾ അഭിപ്രായപ്പെട്ടു. എന്നാൽ കെ.ശിവനെ ന്യായീകരിച്ചുകൊണ്ടും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ ഈ ട്വീറ്റുകൾക്ക് പ്രതികരണവുമായി രംഗത്തെത്തി.
Crying at work place is unprofessional and shows one as emotionally unstable under challenging times.
— Abshar| (@Scepticindian) September 7, 2019
വികാരങ്ങളാണ് മനുഷ്യരെ മനുഷ്യരാക്കുന്നതെന്നും അതിന് പരിഹസിക്കുന്നത് എന്തിനെന്നും ഇവർ ചോദിച്ചു. പുരുഷന്മാർ കരയാൻ പാടില്ല എന്ന് പറയുന്നത് എന്തുതരം തുല്യത ആണെന്നും ചിലർ പ്രതികരിച്ചു. വർഷങ്ങൾ നീണ്ട കഷ്ടപ്പാടിനൊടുവിൽ പരാജയം സംഭവിച്ചാൽ ആരായാലും കരഞ്ഞു പോകുമെന്നും അതിന് കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും കെ.ശിവനെ കുറ്റപ്പെടുത്തി എത്തിയവർക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Only pure hearted and honest person can weep at such occasion
— JayB Bhardwaj (@JayBharatBhard1) September 7, 2019
I can't believe people still think that its wrong for men to cry.
C'mon, how does that matter what gender you are?
He just lost years of hardwork, that too by just 2.1 kilometeres- what do you expect him to do?— Sara. ✨ (@_xxSara_) September 7, 2019
Crying doesn’t make anyone weak or less in any way regardless of gender, age or stature. We all face situations which devastates us & we can’t help but cry, it’s only natural.
— Hippopotamus (@Tabassum101) September 7, 2019
That's what makes us humans.
Its good to have emotions.— Ayush Singh Kushwaha (@AyushSinghkus) September 7, 2019
What is this kind of societal pressure on men, built BY men, to appear emotionless in all situations?! I can understand political differences but stop using scientists to demonstrate your ignorance. We are super proud of them. We also embrace men who cry.#ISRO #Sivan 🚀🇮🇳
— Akancha Srivastava (@AkanchaS) September 7, 2019
It is not unprofessional.... Person who had worked hard for the mission only they know the pain to loose it.
— Prashant (@Prashant1895jiu) September 7, 2019
In case you didn't notice, his workplace is little different to sitting at desk and making calls or working on an excel sheet. Nation's hopes were on his team and matter of national pride.
— Sunil (@rattletop) September 7, 2019
When Rodger Federer cries - Aww. So cute.
When a scientist cries - What a crybaby.
Stop being a #hypocrite. Our heroes deserve better.— Amish.A (@Amish_AntiLeft) September 7, 2019