news

1. പുതുതായി മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഉത്തര്‍പ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളാക്കും. പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാകും സംസ്ഥാനങ്ങള്‍. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയേക്കും. ഹരിയാനയിലേയും ഉത്തര്‍ പ്രദേശിലെയും ഭാഗങ്ങള്‍ ഡല്‍ഹിയില്‍ കൂട്ടിചേര്‍ക്കും. സോനിപത്ത്, റോത്തക്ക്, ത്സജ്ജര്‍, ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ്, എന്നിവ ലയിപ്പിക്കും




2. ഉത്തര്‍പ്രദേശിലെ മീററ്റ്, നോയിഡ, ഗാസിയബാദ്, ബുലന്ദ്ഷഹര്‍, ബാഗ്പത്ത് എന്നിവയും ലയിപ്പിക്കും. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ ഡിവിഷനിലെ 3 ജില്ലകള്‍ ഹരിയാനയില്‍ ചേര്‍ക്കും. ഉത്തര്‍പ്രദേശിലെ മുറാദാബാദ് ഡിവിഷന്‍ ഉത്തരാഖണ്ഡ് ഭാഗമാകും. സംസ്ഥാനത്ത് പുതിയ ഗ്രാമ പഞ്ചായത്തുകളും രൂപീകരിക്കുന്നു. പഞ്ചായത്ത ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. 2011 സെന്‍സസ് അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ വിഭജിക്കുന്നു. പുതുതായി രൂപികരിക്കേണ്ട പഞ്ചായത്തുകളുടെ വിവരങ്ങള്‍ ഡപ്യൂട്ടി ഡയറക്ടര്‍ നഷകണം. ഈ മാസം തന്നെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും
3.. പാലായിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജോസ് പക്ഷം കൂക്കി വിളിച്ചതില്‍ പ്രതിഷേധിച്ച് ഒന്നിച്ചുള്ള പ്രചരണത്തിന് ഇല്ലെന്ന് അറിയിച്ച പി.ജെ ജോസഫ് നിലപാട് മയപ്പെടുത്തുന്നു. സമാന്തര പ്രചാരണണ്‍ യു.ഡി.എഫിലെ ചര്‍ച്ചകള്‍ക്ക് ശേഷം മതി എന്ന് കോട്ടയം ജില്ലാ കമ്മിറ്റിയ്ക്ക് പി.ജെ. ജോസഫിന്റെ നിര്‍ദ്ദേശം. ജോസഫ് നിലപാട് മയപ്പെടുത്തിയത്, കോണ്‍ഗ്രസ് ഇടപെടലിന് പിന്നാലെ
4.. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാലായില്‍ എത്തി ചര്‍ച്ചകള്‍ നടത്തി ഇരുന്നു. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ജോസഫിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടി ആണ് സമാന്തര പ്രചാരണം ഉടന്‍ വേണ്ട എന്ന തീരുമാനത്തില്‍ ജോസഫ് വിഭാഗം എത്തിയത്
5.. മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ രാംജഠ് മലാനി അന്തരിച്ചു. 95-ാം വയസിലെ വിയോഗം, ഡല്‍ഹിയിലെ വസതിയില്‍ ഇന്ന് രാവിലെ. 1996, 99 വാജ്പയി മന്ത്രി സഭയില്‍ നിയമ മന്ത്രിയായിരുന്നു. നഗര സഭാ, കമ്പനീകാര്യ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം ആയിരുന്നു മലാനി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ പ്രമാദമായ കേസുകളുടെ അഭിഭാഷകന്‍ ആയിരുന്നു. ഒട്ടേറെ പ്രമുഖ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി. ഇന്ദിരാ ഗാന്ധി വധക്കേസ്, രാജീവ് ഗാന്ധി വധക്കേസ്, ജസീക്ക ലാല്‍ വദക്കേസ്, 2 ജി സെപ്ക്രടം കേസ് , ഹാജി മസ്താന്‍ കേസ് , ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, കൃഷ്ണ ദേശായി വധക്കേസ് , സൊഹ്റാബ്ദദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് തുടങ്ങി ഒട്ടേറെ കേസുകള്‍ വാദിച്ചിട്ടുണ്ട്. അഫ്സല്‍ ഗുരുവിന് വേണ്ടി വധശിക്ഷക്ക് എതിരെയും വാദിച്ചു..
6. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിദേശ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാടില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നീക്കം ഏകപക്ഷീയം എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. രാഷ്ട്ര നേതാക്കള്‍ അടക്കമുള്ളവരുടെ വിമാനങ്ങള്‍ക്ക് വ്യോമ പാത അടച്ച പതിവിന് വിപരീതമായ നടപടി അംഗീകരിക്കാന്‍ ആകാത്തത് എന്നും വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത്, രാഷ്ട്രപതിയുടെ ഐസ് ലാന്‍ഡിലേക്കുള്ള യാത്രയ്ക്ക്
7. ഇന്നലെ വൈകുന്നേരം ആണ് പാക് വിദേശകാര്യ മന്ത്രി മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷ സമയങ്ങളില്‍ പോലും രാഷ്ട്രനേതാക്കള്‍ അടക്കമുള്ളവരുടെ വി.വി.ഐ.പി പ്രത്യേക വിമാനങ്ങളുടെ വ്യോമ പാത നിഷേധിക്കാറില്ല. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നടപടിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാണ് വ്യോമപാത നിഷേധിക്കാന്‍ കാരണം എന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ഐസ്ലാന്‍ഡ്, സ്വിസര്‍ലാന്റ്, സ്ലോവേനിയ എന്നിവിടങ്ങളിലായി 9 ദിവസത്തെ സന്ദര്‍ശനത്തിന് ആണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. വ്യോമപാത അടച്ച് അഫ്ഗാനിസ്ഥാനിലേക്ക് ഉള്ള ഇന്ത്യയുടെ ചരക്കുനീക്കം തടയാനും പാകിസ്ഥാന്‍ നേരത്തെ ശ്രമിച്ചിരുന്നു
8.. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം അസമില്‍ ആദ്യ സന്ദര്‍ശനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് അസമിലെത്തുന്ന അമിത് ഷാ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രി മാരുമായും കൂടിക്കാഴ്ച നടത്തും.ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെയും നേരില്‍ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും
9.. ഓഗസ്റ്റ് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടത്, 19 ലക്ഷത്തിലധികം ആളുകളള്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യം മുന്‍നിറുത്തി അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു. 2013 ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരഭിച്ചത്.
10. നുഴഞ്ഞു കയറ്റ കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് ദേശിയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസ്ദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും പ്രസദ്ധീകരിച്ച കരട് പട്ടികയില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ പുറത്താവുക ആയിരുന്നു