മിനിസ്ക്രീൻ പ്രകടനത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരമാണ് മഞ്ജു പത്രോസ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, മഹേഷിന്റെ പ്രതികാരം, എന്റെ മെഴുതിരി അത്താഴങ്ങൾ, കുട്ടിമാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. എന്നാൽ സിനിമയിൽ എത്തുന്നതിന് മുമ്പു തന്നെ നൃത്തത്തിലാണെങ്കിലും പാട്ടിലാണെങ്കിലും മഞ്ജു 'ഒരു പുലിക്കുട്ടി' തന്നെയായിരുന്നുവെന്ന് പറയുകയാണ് താരത്തിന്റെ അമ്മ. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാർ എന്ന പരിപാടിയിലാണ് മഞ്ജുവിനെ കുറിച്ചുള്ള അമ്മയുടെ കമന്റ്.
വീഡിയോ കാണാം-