google-

കൊച്ചി: ഗൂഗിൾ എസ്കോർട്ട് സെെറ്റുകളിലെ തട്ടിപ്പിൽ കുടുങ്ങി മലയാളി യുവാക്കൾ. ഗൂഗിളിൽ എസ്കോർട്ട് സെെറ്റുകൾ തിരയുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വെബ്സെെറ്റിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. നിരവധിപ്പേരാണ് ഈ തട്ടിപ്പിൽ അകപ്പെട്ടത്. എന്നാൽ,​ തട്ടിപ്പിന് ഇരയാവരിൽ പലരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് ഒരാൾ കൊച്ചി സിറ്റി സെെബർ സെല്ലിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്.

ഇയാൾക്ക് 24,​000 രൂപയാണ് നഷ്ടമായത്. ഗൂഗിളിൽ എസ്‌കോർട്ട് സൈറ്റുകൾ തിരയുന്നവർക്കുമുന്നിൽ കേരളം, മലയാളി തുടങ്ങിയ പേരുകളിൽ തുടങ്ങുന്ന വെബ്‌സൈറ്റുകൾ പ്രത്യക്ഷപ്പെടും. ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ടാകും. ഇതിൽ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. മലയാളികൾ തന്നെയാണ് ഫോൺ എടുക്കുക. ഒരുപാട് പെൺകുട്ടികൾ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഒരു പ്രമുഖ മാദ്ധ്യമമാണ് ഈ വാർത്ത പുറത്ത വിട്ടത്.

പണം ഓൺലെെൻ വഴിയാണ് ആവശ്യപ്പെടുന്നത്. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇതും ഓൺലൈനിൽ അടയ്ക്കുന്നതോടെ ഫോട്ടോ നൽകും. തുടർന്ന് പെൺകുട്ടിക്കായി മുൻകൂട്ടി അഡ്വാൻസ് നകണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാൻസ് നകിയാൽ പെൺകുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാൻസ് വാങ്ങുന്നത്. പണം നൽകി ഇവർ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോൺവിളിയെത്തും.പണം അയച്ചുകഴിഞ്ഞാൽ പിന്നെ ഇവർ ഫോൺ വിളിച്ചാൽ പിന്നീട് എടുക്കില്ല.