തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്രസ്വപ്നത്തിന്റെ ചിറകരി
ഞ്ഞ് ഇരുട്ടിലേക്ക് വീണ ലാൻഡറിനെ കണ്ടെത്തിയെന്നുള്ള കേരളകൗമുദിയുടെ വാർത്ത സ്ഥിരീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ഈ വാർത്ത നൽകും മുൻപാണ് കേരളാകൗമുദി ഇന്നത്തെ പത്രത്തിൽ(8 സെപ്തംബർ 2018) ലാൻഡർ കണ്ടെത്തിയതിന്റെ വാർത്ത എല്ലാ അനുബന്ധ വിവരങ്ങളോടും കൂടി നൽകിയത്. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ രംഗത്തെത്തിയിരിക്കുകയാണ്.ചന്ദ്രയാനിൽ വീണ്ടും പ്രതീക്ഷ: ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു വീണു, ലാൻഡറിന്റെ ചിത്രം പകർത്തി ഓർബിറ്റർ
ആശയവിനിമയം നഷ്ടപെട്ട ലാൻഡർ താഴേക്ക് പതിച്ച ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ ചരിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഓർബിറ്റർ പകർത്തിയിരുന്നു. നിലത്ത് ഇടിച്ച് ഇറങ്ങിയതിനാൽ ലാൻഡറിന്റെ വാർത്താവിനിമയ സംവിധാനം നഷ്ടപെട്ടതായാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ സോഫ്റ്റ് ലാന്റിങിന്റെ ഭാഗമായി മെല്ലെ താഴേക്ക് സഞ്ചരിച്ച ലാൻഡർ എങ്ങനെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി എന്നതിനെ കുറിച്ച് ഇനിയും വ്യക്തതയില്ല.
ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ 2.1 കിലോമീറ്റർ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഒൗദ്യോഗിക വിവരം ലഭിച്ചിരുന്നത്. എന്നാൽ ഐ.എസ്.ആർ.ഒയുടെ പരിശോധനയിൽ ചന്ദ്രോപരിതലത്തിന് 350 മീറ്റർ മുകളിൽ നിന്നാണ് ലാൻഡറിൽ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്നു.