
ആറ്റിങ്ങൽ: നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. പ്രളയ പശ്ചാത്തലത്തിൽ സാംസ്‌കാരിക ഘോഷയാത്രയും വൈദ്യുതി ദീപാലങ്കാരവും ഒഴിവാക്കിയുള്ള ആഘോഷത്തിൽ വിവിധ വേദികളിലായി 17 പ്രൊഫഷണൽ കലാപരിപാടികൾ നടക്കും. ഇന്ന് വൈകിട്ട് 6ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. അഡ്വ. ബി.സത്യൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം അഡ്വ. അടൂർപ്രകാശ് എം.പി. നിർവഹിക്കും വൈകിട്ട് 7ന് മൂകാംബിക കലാപീഠം അവതരിപ്പിക്കുന്ന താളം മേളം തിരുവോണം പരിപാടി നടക്കും. 12ന് വൈകിട്ട് 5.30ന് ടി.ബി.ജംഗ്ഷൻ പാർക്കിൽ നടനക്ഷേത്ര അവതരിപ്പിക്കുന്ന നാടൻപാട്ടും മാജിക് ഷോയും, 7.30ന് ചിറ്റാറ്റിൻകര ക്ഷേത്ര ഓഡിറ്റോറിയത്തിൽ ട്രിവാൻഡ്രം സിംഗേഴ്സിന്റെ ഗാനമേള. 13ന് വൈകിട്ട് 6ന് വിളയിന്മൂല ജംഗ്ഷനിൽ നർമ്മകൈരളി അവതരിപ്പിക്കുന്ന ചിരി അരങ്ങും ഹാസ്യപരിപാടിയും, 7ന് നഗരസഭാ ഓഫീസ് വളപ്പിൽ സിന്ധുപ്രതാപ് നയിക്കുന്ന ഗാനമേള. 14ന് വൈകിട്ട് 5ന് തച്ചൂർക്കുന്ന് ജംഗ്ഷനിൽ ആര്യനാട് സ്റ്റീഫൻരാജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, 6ന് മുനിസിപ്പൽ ഓഫീസ് വളപ്പിൽ യാസിൻകുരിക്കളും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, 6.30ന് എറണാകുളം ചന്ദ്രകാന്തയുടെ നാടകം, 7ന് എൽ.എം.എസ് ജംഗ്ഷനിൽ നർമ്മകലയുടെ മിമിക്സ് പരേഡ്. 15ന് വൈകിട്ട് 5.30ന് കുഴിയിൽമുക്ക് ജംഗ്ഷനിൽ നളന്ദയുടെ നാടൻപാട്ട്, 7ന് മുനിസിപ്പൽ ഓഫീസ് വളപ്പിൽ സയോണ ഫാമിലി മ്യൂസിക്സ് ഗാനമേള. 16ന് വൈകിട്ട് 6ന് മുനിസിപ്പൽ ഓഫീസ് വളപ്പിൽ കലയപുരം രാധാകൃഷ്ണന്റെ ഓട്ടംതുള്ളൽ, 7ന് കേരളശ്രീയുടെ നാടകം നിഴൽ, 17ന് വൈകിട്ട് 6.30ന് സൗപർണ്ണികയുടെ നാടകം ഇതിഹാസം, 18ന് വൈകിട്ട് 6.30ന് നാടകം സ്‌നേഹമരത്തണൽ, 19ന് വൈകിട്ട് 6.30ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം സെക്യൂരിറ്റി, 20ന് വൈകിട്ട് 6.30ന് നാടകനിലയത്തിന്റെ നാടകം സ്വർഗംഭൂമിയാണ്, 21ന് സംസ്‌കൃതിയുടെ നാടകം ജീവിതപാഠം.