uae

അബുദാബി: യു.എ.ഇയിൽ ഈ വർഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. ഫെഡറൽ അതോറിട്ടി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സസാണ് പട്ടിക പുറത്തിറക്കിയത്. നേരത്തെനൽകിയ അറിയിപ്പിൽ നിന്ന് വ്യത്യസ്തമായി നവംബർ 30 ശനിയാഴ്ചയായിരിക്കും സ്മരണ ദിനം. ഡിസംബർ ഒന്ന് ഞായറാഴ്ചയായിരുന്നു നേരത്തെ സ്മരണ ദിനമായി പ്രഖ്യാപിച്ചിരുന്നത്. പുതിയ അറിയിപ്പോടെ പൊതു-സ്വകാര്യ മേഖലകൾക്ക് നവംബർ 30 അവധിയായിരിക്കും.

നബിദിനത്തിലും അവധി നല്‍കിയിട്ടുണ്ട്. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ യു.എ.ഇ ദേശീയ ദിനത്തിനും അവധി ലഭിക്കും.

Official Holidays in UAE pursuant to Cabinet Resolution No. (37) of 2019 pic.twitter.com/cxLOQU1uoi

— FAHR (@FAHR_UAE) September 8, 2019