jnu

ന്യൂഡൽഹി : ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഇടത് വിദ്യാർത്ഥി സംഘടനാ കൂട്ടായ്മയുടെ സ്ഥാനാർത്ഥികൾ മുന്നിൽ. പ്രസിഡന്റ് സ്ഥാനത്ത് ലെഫ്ട് യൂണിറ്റി സ്ഥാനാർത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. എന്നാൽ ഡൽഹി ഹൈക്കോടതി സെപ്തംബർ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും.

എസ്.എഫ്‌.ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആയെഷി ഘോഷ് 2,069ലോട്ടിന് ലീഡ് ചെയ്യുകയാണ്. എ.ബി.വി.പിയുടെ മനിഷ് ജൻഗിത് 981 വോട്ട് നേടി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിർസ അംബേദ്കർ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ 985 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സാകേത് മൂൺ 3,028വോട്ട് നേടി ലീഡ് ചെയ്യുന്നു. എ.ബി.വി.പി സ്ഥാനാർത്ഥി ശ്രുതി അഗ്നിഹോത്രി 1,165വോട്ടുമായി ഏറെ പിന്നിലാണ്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സതീഷ് ചന്ദ്ര യാദവ് 2,228വോട്ടിന് മുന്നിൽ നിൽക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ എം.ഡി ഡാനീഷ് 2,938വോട്ടിന് ലീഡ് ചെയ്യുന്നു.

ഇടത് പാർട്ടികളായ ഐസയും എസ്.എഫ്.ഐയും ഡി.എസ്‍.എഫും എ.ഐ.എസ്.എഫും ഒന്നിച്ചാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.ഇത്തവണയും നേട്ടമുണ്ടാക്കിയത് ബിർസ അംബേദ്‍കർ ഫൂലെ സ്റ്റുഡന്റ് അസോസിയേഷനെന്ന ബാപ്‍സ തന്നെയാണ്. രണ്ടാം സ്ഥാനത്തെത്തിയ എ.ബി.വി.പിയുമായി വളരെക്കുറച്ച് വോട്ട് വ്യത്യാസം മാത്രമേ പല പോസ്റ്റുകളിലും ബാപ്‍സയ്ക്ക് ഉണ്ടായിരുന്നുള്ളൂ.