tips

ഒരു പുരുഷന് തന്റെ ജനനേന്ദ്രിയം നഷ്‌ടപ്പെട്ടാൽ പിന്നെ ജീവിതം തന്നെ നഷ്‌ടപ്പെട്ടുവെന്നാണ് ചിലർ പറയുന്നത്. ജനനേന്ദ്രിയം നഷ്‌ടമാകുന്നതോടെ ആത്മവിശ്വാസം ഇല്ലാതാകുന്ന പുരുഷൻ പിന്നെ ഇഞ്ചിഞ്ചായി മരിക്കും എന്നൊക്കെയാണ് ചിലരുടെ പക്ഷം. എന്നാൽ ജനനേന്ദ്രിയം നഷ്‌ടപ്പെട്ടതിന് ശേഷം തന്റെ ലൈംഗികജീവിതം മുൻകാലത്തേക്കാൾ കൂടുതൽ ആസ്വാദ്യകരമായെന്ന് തുറന്ന് പറഞ്ഞയാളുടെ വാക്കുകളാണ് ഇപ്പോൾ മെഡിക്കൽ രംഗത്തെ ചർച്ചാവിഷയം. പീനൈൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ജനനേന്ദ്രിയം മുറിച്ച് മാറ്റേണ്ടിവന്നതിനെക്കുറിച്ച് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ജനനേന്ദ്രിയം ഇല്ലെന്ന കാരണത്താൽ ഒരാൾക്ക് ലൈംഗിക സുഖം ആസ്വദിക്കാൻ കഴിയില്ലെന്ന ചിന്ത തെറ്റാണെന്ന മുഖവുരയോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ തുടങ്ങുന്നത്. എന്നാൽ ലിംഗ പ്രവേശനം വഴിയുള്ള ലൈംഗികാസ്വാദനം അനുഭവിക്കാൻ കഴിയില്ലെന്ന കാര്യം സത്യമാണ്. പക്ഷേ, ഇതിന് പരിഹാരം കാണാൻ താനും പങ്കാളിയും പുത്തൻ രീതികൾ പരീക്ഷിച്ചുവെന്നാണ് ഇയാളുടെ പക്ഷം. ചുംബനം, വദനസുരതം, ഇരുവരുടെയും മുലക്കണ്ണുകൾ പരസ്‌പരം തൊടുക, വിരലുകൾ ഉപയോഗിക്കുക തുടങ്ങിയ രീതികളിലൂടെയാണ് പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ പങ്കിട്ടിരുന്നത്. തന്റെ വൃഷണങ്ങളും അതിനോട് ചേർന്ന ഭാഗവും തലോടുമ്പോൾ തനിക്ക് രതിമൂർച്ഛയുണ്ടാകുമെന്നും ഇയാൾ പറയുന്നു. വൃഷണങ്ങൾക്ക് മുകളിൽ കൃത്രിമമായി ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെയാണ് ശുക്ലം പുറത്തുവരുന്നത്. ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തുവെങ്കിലും ഇപ്പോഴും പുറത്തുവരുന്ന ശുക്ലത്തിന്റെ സ്‌പേം കൗണ്ട് കൃത്യമാണ്.

മുമ്പ് എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന താൻ ഇപ്പോൾ ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് പങ്കാളിയുമായി പ്രണയം പങ്കിടുന്നത്. ഇതിന്റെ ആസ്വാദനത്തോത് വർദ്ധിച്ചു. തന്റെ പങ്കാളിക്ക് മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ അധികമായി ലൈംഗികസുഖം ലഭിക്കാറുണ്ടെന്നും ഇയാൾ പറയുന്നു. സ്വന്തം ശരീരത്തിലുള്ള വിശ്വാസം കാരണമാണ് ഇത് സാധ്യമായത്. ജനനേന്ദ്രിയം നീക്കം ചെയ്‌ത ഓപ്പറേഷന് ശേഷമുള്ള നാളുകൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു. നഗ്നനായി പങ്കാളിയുടെ മുന്നിൽ നിൽക്കാനുള്ള ആത്മവിശ്വാസം എനിക്കില്ലായിരുന്നു. സ്വന്തം ശരീരത്തിൽ വിശ്വസിക്കാൻ തീരുമാനിച്ച കാലം മുതൽ ജീവിതം മാറിയെന്നും ഇയാൾ വ്യക്തമാക്കുന്നു.