karishma

തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന താരസുന്ദരിയായിരുന്നു കരിഷ്മ കപൂർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു കരിഷ്മ. ഡൽഹി സ്വദേശിയായ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 2016ലാണ് കരിഷ്മ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് താമസവും മുംബയിലേക്ക് മാറ്റി.

my-home-

സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ചില വേഷങ്ങൾ ചെയ്ത ശേഷം മുംബയ് ഖാറിലെ വീട്ടിൽ മക്കളായ സമൈറയ്ക്കും കിയാ രാജ്കപൂറിനൊപ്പം കഴിയുകയാണ് കരിഷ്മ. കണ്ടാൽ ലളിതവും എന്നാൽ എല്ലാവിധ ആഡംബരവുമുള്ള വീടാണ് കരിഷ്മയുടേത്. ഒരു പിക്ചർ പെർഫെക്റ്റ് ഇടം എന്നുവേണമെങ്കിൽ കരിഷ്മയുടെ ഫ്ലാറ്റിനെ വിളിക്കാം.


കരീനയെ പോലെ ഇരുണ്ട നിറങ്ങളോടാണ് കരിഷ്മയ്ക്കും പ്രിയം. ഡാർക്ക്‌ വുഡ് പാനൽ ചെയ്തതതാണ് വീടിന്റെ ഉൾഭാഗം. മനോഹരമായ പെയിന്റിംഗുകളും അലങ്കാര വിളക്കുകളും ഫ്ലോറൽ പ്രിന്റുകളും വീടിനെ ആകർഷകമാക്കുന്നു. ഡാർക്ക് വുഡ് ഫ്ളോറിംഗ് ചെയ്ത ബാൽക്കെണിയും ഫ്ലാറ്റിന്റെ മനോഹാരിത കൂട്ടുന്നുണ്ട്. സഹോദരി കരീന കപൂറും ഭർത്താവ് സെയ്ഫ് അലിഖാനും കഴിയുന്ന വീടിന് വളരെ അടുത്താണ് കരിഷ്മയുടെ ഫ്ലാറ്റ്. കരീനയുടെ മകൻ തൈമൂറിനായി പ്രത്യേകമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.