midu

സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസിന്റെ പാഴ്സൽ ഡോർ തട്ടി യുവതിക്ക് ദാരുണാന്ത്യം. കല്ലൂർ നഗരംചാൽ വാഴക്കണ്ടി വീട്ടിൽ പ്രവീണിന്റെ ഭാര്യ മിഥുവാണ് (24) മരിച്ചത്. തേലമ്പറ്റയിലെ ഷൈല - രാജൻ ദമ്പതികളുടെ മകളാണ്.

ഇന്നലെ രാവിലെ ഒമ്പതിന് കല്ലൂരിന് സമീപമായിരുന്നു അപകടം. മിഥു ബത്തേരിയിലെ ലുലു വെഡിംഗ് സെന്ററിലെ ജീവനക്കരിയാണ്. ജോലിക്ക് പോകാൻ റോഡരികിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് ബംഗളൂരു സ്‌കാനിയയുടെ പാഴ്സൽ ക്യാബിൻ ഡോർ മിഥുവിന്റെ ദേഹത്ത് തട്ടിയത്. ഗുരുതരമായി പരിക്കേറ്റ മിഥുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് വയസുള്ള അംഗിത് ഏകമകനാണ്. മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ പ്രവീൺ ഇപ്പോഴും ചികിത്സയിലാണ്.