ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വികസന പദ്ധതികളിൽ നൂറുകോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ചൈന. പാകിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വിമൻസ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിലാണ് യൂ ജിംഗ് പാകിസ്ഥാനുള്ള ചൈനീസ് നിക്ഷേപം വ്യക്തമാക്കിയത്.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാംഘട്ടത്തിന് ഒക്ടോബറോടെ അന്തിമ രൂപമാകും. ഇതു പ്രകാരം പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാകിസ്ഥാന്റെ കയറ്റുമതി 5000 ലക്ഷം ഡോളറിലെത്തുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വ്യത്യാസം നികത്തുമെന്നും യൂ ജിംഗ് പറഞ്ഞു.