mk-stallin-

ചെന്നൈ: ജാതിയും മതവും അടിസ്ഥാനമാക്കി ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്​റ്റാലിൻ. ചോദ്യപേപ്പർ കണ്ടു ഞെട്ടിപ്പോയി എന്നാണ് സ്​റ്റാലിൻ പറഞ്ഞത്. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലാണ് ജാതിയും മതവും ആധാരമാക്കി ചോദ്യങ്ങൾ തയ്യാറാക്കിയത്.

'ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസിലെ ചോദ്യപ്പേപ്പർ കണ്ടു ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ ഉചിതമായ നിയമ നടപടി എടുക്കണം' സ്​റ്റാലിൻ ട്വീ​റ്റ് ചെയ്തു. അംബേദ്ക്കർ ഏതു സോഷ്യൽ ക്ലാസിലാണ് ഉൾപ്പെട്ടത്, ദളിത് എന്നാൽ എന്താണ്, ദളിതിനെ സർക്കാർ എങ്ങനെയാണ് പരാമർശിക്കുന്നത്, മുസ്ലിങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്.

ദളിത് എന്നാൽ എന്താണ് എന്നതിന് ഓപ്ഷനുകളായി വിദേശികൾ, തൊട്ടുകൂടാത്തവർ, മിഡിൽ ക്ലാസ്, അപ്പർ ക്ലാസ് എന്നിങ്ങനെയാണ് നൽകിയത്. മുസ്ലീങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നുള്ള എന്ന ചോദ്യത്തിനു മുസ്ലീംങ്ങൾ അവരുടെ പെൺകുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കില്ല, അവർ സസ്യാഹാരികളാണ്, റംസാൻ നാളിൽ അവർ ഉറങ്ങില്ല എന്നിങ്ങനെയാണ് ഓപ്ഷൻ നൽകിയത്.

കൃത്യമായ ജാതിയും വർഗീയതയുമാണ് ചോദ്യപ്പേപ്പറിലുള്ളതെന്നും ഇത്തരം പ്രവണതകൾ ഞെട്ടിക്കുന്നതാണെന്നും സ്​റ്റാലിൻ ട്വീ​റ്റ് ചെയ്തു. ചോദ്യപ്പേപ്പർ തയ്യാറാക്കിയവരെ കണ്ടെത്തുകയും നിയമപരമായി അവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും സ്​റ്റാലിൻ ആവശ്യപ്പെട്ടു.

Shocked and appalled to see that a Class 6 Kendriya Vidyalaya exam contains questions that propagate caste discrimination and communal division.

Those who are responsible for drafting this Question Paper must be prosecuted under appropriate provisions of law.@HRDMinistry pic.twitter.com/kddu8jdbN7

— M.K.Stalin (@mkstalin) September 7, 2019