ഒരു പെൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തോടെ അലക്സിയുടെയും ഭർത്താവും കാത്തിരുന്നത് 15 വർഷമാണ്. എന്നാൽ ഒാരോ പ്രസവത്തിലും ആൺകുഞ്ഞിനെയായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. എന്നും രണ്ടുമല്ല 10 ആൺകുഞ്ഞുങ്ങളെയാണ് അലക്സിസ് പ്രസവിച്ചത്. ഒടുവിൽ 10 ചേട്ടന്മാരുടെ ഒരേയൊരു അനുജത്തിയായി ജനിക്കാനുള്ള ഭാഗ്യമാണ് ഈ കുഞ്ഞിന് ലഭിച്ചു.
ബ്രിട്ടൻ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും വിവാഹത്തിന് ശേഷം ആദ്യം ആൺകുഞ്ഞാണ് പിറന്നത്. അലക്സിക്ക് അപ്പോൾ 22 വയസാണ് പ്രായം. തുടർന്ന് രണ്ടാമതും മൂന്നാമതും ആൺകുഞ്ഞ് പിറന്നതോടെ മകൾ വേണമെന്ന് ആഗ്രഹം കൂടിവന്നു. ഏറ്റവുമൊടുവിൽ 11–ാമത്തെ പ്രസവത്തിൽ ആഗ്രഹസാഫല്യം പോലെ അലക്സിക്ക് പെൺകുഞ്ഞിനെ സമ്മാനിച്ചു. മൂത്ത പുത്രന്റെ പതിനേഴാം പിറന്നാളിന് പിന്നാലെയാണ് അലക്സിക്ക് പെൺകുഞ്ഞ് പിറന്നത്.
പെൺകുട്ടിയാണെന്നുള്ള അറിവ് തന്നെ സന്തോഷത്തിൽ ആറാടിച്ചെന്ന് അലക്സിസ് തന്റെ ബ്ലോഗിൽ പറയുന്നു. 2 വയസ് മുതൽ17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് പെൺകുഞ്ഞിന് കൂട്ടായുള്ളത്. പെൺകുഞ്ഞ് ജനിച്ചത് കൊണ്ട് പ്രസവം നിർത്താനാണ് അലക്സിയുടെ തീരുമാനം. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ഈ കുടുംബത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.