ഇസ്ലാമാബാദ് : നിക്ഷേപകരെ ആകർഷിക്കുവാനായി പാകിസ്ഥാൻ സർഹാദ് ചേമ്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ ഐറ്റം ഡാൻസും. നിക്ഷേപകരെ ആകർഷിക്കുവാനായിട്ടാണ് നർത്തകിമാരെ നിരത്തി ബെല്ലി ഡാൻസ് കളിപ്പിച്ചത്. സെപ്തംബർ നാലു മുതൽ എട്ടുവരെയാണ് നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചത്.
ബെല്ലിഡാൻസിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സാമ്പത്തിക മാന്ദ്യത്തിൽ പെട്ട പാകിസ്ഥാനെ തിരികെ കൊണ്ടുവരാനുള്ള മികച്ച നീക്കമാണിതെന്ന് ചിലർ പരിഹസിച്ചു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പാകിസ്ഥാന് അവശ്യസഹായം നൽകാമെന്ന് ഐ.എം.എഫ് വാഗ്ദാനം നൽകിയ അവസരത്തിലാണ് വിവാദ വീഡിയോ പുറത്തുവരുന്നത്. ഉച്ചകോടിക്കിടയിൽ നടന്ന ഡാൻസിന്റെ രണ്ട് മിനിട്ടിന് താഴെയുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.