ജോജു ജോർജിന്റെയും കാളിദാസ് ജയറാമിന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമായ ഹാപ്പി ദർബാറിന്റെ ഓഡിയോ ലോഞ്ചിനിടയിലുള്ള വീഡിയോയായിരുന്നു അത്. ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു ജോജു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമ കണ്ടപ്പോൾ കണ്ണനെപ്പോലൊരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നെന്നും എന്നാൽ വളർന്ന് വലുതായപ്പോൾ മോൻ ഇവനെപ്പോലെയാകല്ലെയെന്ന് ആഗ്രഹിച്ചെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഞാൻ നേരത്തെ വെറുതെ പറഞ്ഞതാണെന്നും കണ്ണനെപോലയൊരു മോനാകണം എന്റേതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടപ്പോൾ എനിക്കൊരു മോനുണ്ടെങ്കിൽ കണ്ണനെപ്പോലെയാകണമെന്ന് കൊതിച്ചിരുന്നു. എന്നാൽ വളർന്ന് വലുതായപ്പോൾ ഒരിക്കലും ഇവനെപ്പോലൊരു മോനുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതിലുപരി ഈ പടം സംവിധാനം ചെയ്തിരിക്കുന്നത് ഒരു ഭാര്യയയും ഭർത്താവും.... ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ,കണ്ണനെപോലത്തെയൊരു മോനാകണം എന്റേതെന്നാണ് ആഗ്രഹം'- അദ്ദേഹം പറഞ്ഞു. കൂടാതെ കാളിദാസ് ജയറാമിനോട് മിമിക്രി കാണിക്കാനും ജോജു ആവശ്യപ്പെട്ടു. ആരാധകരുടേയും ജോജുവിന്റെയും അഭ്യർത്ഥന മാനിച്ച് വിജയിയുടെ ശബ്ദം അനുകരിക്കുകയും ചെയ്തു.
വീഡിയോ കാണാം...