teenager

വിശാഖപട്ടണം: തന്റെ 14 വയസ് മാത്രമുള്ള മകളെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്ന അച്ഛനെ പൊലീസ് തിരയുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം നടന്നത്. തന്റെ ഭാര്യയുടെ അസാന്നിദ്ധ്യം മുതലാക്കിയാണ് രണ്ട് വർഷക്കാലം ഇയാൾ സ്വന്തം മകളെ പീഡിപ്പിച്ചത്. കുടുംബവഴക്ക് കാരണം കഴിഞ്ഞ രണ്ടു വർഷമായി ഇയാളുടെ ഭാര്യ സ്വന്തം മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്നു. മടങ്ങിവന്ന ഭാര്യ തന്റെ മകളുമായി അവളുടെ അച്ഛൻ ലൈംഗികബന്ധം പുലർത്തുന്നത് നേരിട്ട് കാണുകയായിരുന്നു. തന്നെ അച്ഛൻ കാലാകാലങ്ങളായി പീഡിപ്പിക്കുന്ന കാര്യം മകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് അമ്മ ഒടുവിൽ പൊലീസിൽ പരാതി നൽകി.സംഭവം പുറത്ത് വന്നതുമുതൽ ഇയാൾ ഒളിവിലാണ്.

പൊലീസ് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. വിശാഖപട്ടണത്തെ ഒരു സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് വന്ന ശേഷമാണ് ഇയാൾ ലൈംഗികമായി ഉപയോഗിച്ചരുന്നത്. രണ്ടാഴ്ച മുൻപ് പിണക്കം മറന്ന് ഭാര്യ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു. ഇടയ്ക്ക് ഒരു ദിവസം കുട്ടിയെ സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടുവന്ന ഇയാൾ അവളെ പീഡിപ്പിക്കുമ്പോഴാണ് പെൺകുട്ടിയുടെ അമ്മ അത് നേരിട്ട് കണ്ടത്. തുടർന്ന് അമ്മയില്ലാത്ത സമയത്ത് അച്ഛൻ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി തുറന്ന് പറയുകയായിരുന്നു. പൊലീസ് ഇയാൾക്കായുള്ള തിരച്ചിലിലാണ്.കുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനാണ്.