1. അഞ്ചലില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന് എതിരെ കേസ്. സി.പി.എം നേതാവ് കൂടിയായ പ്രതിക്ക് എതിരെ കേസ് ചുമത്തിയിരിക്കുന്നത് പോക്‌സോ നിയമപ്രകാരം. സി.പി.എം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ആണ് രണ്ടാനച്ഛന്‍. 15 വയസ് മുതല്‍ ശാരീരകവും മാനസികവും ആയി പീഡനം നേരിടുന്നു എന്ന് പെണ്‍കുട്ടി. പീഡനം സഹിക്ക വയ്യാതെ ഹോസ്റ്റലിലേക്ക് മാറി താമസിച്ചു എന്ന് പെണ്‍കുട്ടി. തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതി അഞ്ചല്‍ സ്റ്റേഷന് കൈമാറുക ആയിരുന്നു.
2. മൂന്നാറില്‍ റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞ് അത്ഭുദകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികള്‍ ആയ സതീഷ്- സത്യഭാമ ദമ്പതികളുടെ പത്തുമാസം പ്രായമായ കുഞ്ഞിനെ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. പഴനി ദര്‍ശനം നടത്തി മടങ്ങവെ രാത്രി 10 മണിയോടെ ആണ് കുട്ടി വാഹനത്തില്‍ നിന്നും തെറിച്ച് വീണത്. രാജമല അഞ്ചാം മയിലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞ് തെറിച്ച് വീഴുക ആയിരുന്നു. രാത്രി കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ നിരീക്ഷണ കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞ് നടക്കുന്നത് കണ്ട് ഇറങ്ങി കുഞ്ഞിനെ എടുക്കുക ആയിരുന്നു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകളും നടത്തി. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി
3. പാലായിലെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ യു.ഡി.എഫ് ഇടപെടണം എന്ന് പി.ജെ. ജോസഫ്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് ഇടപെടണം എന്ന് കെ.പി.സി.സി അധ്യക്ഷനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പി.ജെ ജോസഫ്. ചര്‍ച്ചകള്‍ക്കായി ജോയ് എബ്രഹാമിനെയും മോന്‍സിനെയും ചുമതലപ്പെടുത്തി എന്നും ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍ഷനിടെ ഉണ്ടായ കൂക്കിവിളിയില്‍ പ്രതിഷേധിച്ച് പാലായിലെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പി.ജെ. ജോസഫിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും തുടരുകയാണ്
4. നിലവിലെ ശ്രമം, ജോസഫ്- ജോസ് പക്ഷം നേതാക്കളെ ഒരുമിച്ചിരുത്തി പ്രശ്ന പരിഹരിക്കുന്നതിന്. ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫുമായും ജോയ് എബ്രഹാമുമായും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ന് വൈകിട്ട് വീണ്ടും ചര്‍ച്ച നടത്തും. ജോസ്.കെ. മാണിയും കൂട്ടരും ഖേദം പ്രകടിപ്പിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ മതി എന്നാണ് ജോസഫിന്റെ നിലപാട്.
5. കാശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. എയിംസില്‍ അദ്ദേഹത്തിന് ചികിത്സ തുടങ്ങിയത്, സുപ്രീംകോടതി നിര്‍ദേശ പ്രകാരം. തരിഗാമിയെ ഡല്‍ഹിയില്‍ എത്തിച്ചത്, ഡോക്ടര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം. ജമ്മുകാശ്മീര്‍ പുന:സംഘടനയ്ക്ക് ശേഷം വീട്ടുതടങ്കലില്‍ ആയിരുന്ന തരിഗാമിയെ അടിയന്തരമായി ഡല്‍ഹിയില്‍ എത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ആവശ്യം ആണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
6. മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമ സാധുത തേടി നിയമ വകുപ്പിന് ഗതാഗത വകുപ്പിന്റെ കത്ത്. നീക്കം, വന്‍പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍. ഓണക്കാലത്ത് പിഴ ഈടാക്കില്ല എന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഓണ നാളുകളില്‍ പരിശോധന കര്‍ശനം ആക്കേണ്ടതില്ല എന്ന തീരുമാനവും ആലോചനയില്‍
7. നിയമലംഘനം നടത്തുന്നവരെ ബോധവത്കരണം നടത്തും. നിയമത്തില്‍ ഇളവു തേടി കേന്ദ്രത്തെ സമീപിക്കും എന്നും തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയും ആയി കൂടിയാലോചിച്ച ശേഷം എന്നും മന്ത്രി. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്ര നിയമം ആണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി ഉണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ അനുമതി ഉള്ളത്, പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹനം വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍. സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഈ പഴുത് ഉപയോഗിക്കാന്‍
8. അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ പിഴ 1,000 മുതല്‍ 2,000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണം അടയ്ക്കുക ആണെങ്കില്‍ 1,100 രൂപ ഈടാക്കുന്ന രീതിയില്‍ ആവും മാറ്റം. അതേസമയം, കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധകമായിരിക്കില്ല, മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് ഉള്ള പിഴ കുറയ്ക്കില്ല. 10,000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ. കനത്ത പിഴ പിന്‍വലിക്കണം എന്ന് ആശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. ഉപ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം.
9. ജെയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി ഇടുക ആണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവ രഹസ്യമായി അസറിനെ ജയില്‍ മോചിതന്‍ ആക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലില്‍ ആണെന്ന് ആയിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.
10. രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദേശമാണ് ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച് ഇരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെ ആണ് പാകിസ്ഥാന്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബി.എസ്.എഫ് , കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായേക്കാം എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു