hair-cutting-

ആലുവ: മുടിവെട്ടാനെത്തിയ ആളുടെ സ്വർണമാല ബാർബർ മുറിച്ചെടുത്തു. പിന്നീട് സ്വർണമാല വേസ്റ്റ് ബോക്സിൽ നിന്ന് കണ്ടെത്തുകയും നാട്ടുകാർ ബാർബറെ കൈകാര്യം ചെയ്യുകയും ചെയ്‌തോടെ പരാതിക്കാരൻ പരാതി പിൻവലിച്ചു. ഇന്നലെ വൈകിട്ട് സീനത്ത് ജംഗ്ഷനിലെ ബാർബർ ഷോപ്പിലാണ് സംഭവം. മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ പരാതിക്കാരൻ ഉറങ്ങിപ്പോയി. ഉണർന്നപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്.