ഇന്ത്യയിൽ ഫോക്സ്വാഗണിന്റെ ജനപ്രിയ ഹാച്ച്ബാക്കായ പോളോ എത്തിയിട്ട് പത്ത് വർഷം പിന്നിടുന്നു.
ഫോക്സ് വാഗണിന് ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള മോഡലും ഇതാണ്.
1.6 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനാണ് തുടക്കത്തിൽ പോളോയിലുണ്ടായിരുന്നത്. പിന്നാലെ കൂടുതൽ കരുത്തുറ്റ ജിടി ടിഎസ്ഐ, ജിടി ടിഡിഐ പതിപ്പുകളും പോളോ നിരയിലേക്കെത്തി.
5.82 മുതൽ 9.88 ലക്ഷം വരെയാണ് പോളോയുടെ ഡൽഹിയിലെ എക്സ് ഷോറൂമിലെ വില.
മികച്ച യാത്രാസുഖവും ഇന്ധനക്ഷമതയും നൽകുന്ന പോളോ കാറുകൾ എട്ട് വകഭേദങ്ങളിൽ ലഭ്യമാണ്.