വായ്‌പാ പലിശയും നിക്ഷേപ പലിശയും കുറയും
പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ
മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വീണ്ടും വായ്‌പാ പലിശ കുറച്ചു. മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) അടിസ്ഥാനമാക്കിയുള്ള നിരക്ക് എല്ലാ വായ്‌പകൾക്കും ബാധകമായ വിധം 0.10 ശതമാനമാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഏപ്രിൽ മുതൽ തുടർച്ചയായി അഞ്ചാംതവണയാണ് എസ്.ബി.ഐ പലിശ കുറയ്ക്കുന്നത്. അഞ്ചുതവണയായി പലിശനിരക്കിൽ 0.40 ശതമാനം കുറവുണ്ടായി.
നിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റമുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിൽ 0.20-0.25 ശതമാനവും രണ്ടു കോടി രൂപ മുതൽക്കുള്ള ബൾക്ക് - നിക്ഷേപങ്ങളുടെ പലിശനിരക്കിൽ 0.10-0.20 ശതമാനവുമാണ് കുറച്ചത്. കഴിഞ്ഞ ഏപ്രിലിൽ, വായ്‌പാ പലിശ 0.05 ശതമാനം കുറയ്‌ക്കുമ്പോൾ എസ്.ബി.ഐയുടെ എം.സി.എൽ.ആർ നിരക്ക് 8.55 ശതമാനമായിരുന്നു. പുതിയ നിരക്കിളവോടെ, ഇത് 8.15 ശതമാനമായിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ വായ്‌പാ പലിശനിരക്കാണിത്.
പുതുക്കിയ വായ്‌പാ
പലിശ നിരക്കുകൾ
(ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)
ഓവർനൈറ്ര് : 7.80% (7.90%)
ഒരുമാസം : 7.80% (7.90%)
3 മാസം : 7.85% (7.95%)
6 മാസം : 8.00% (8.10%)
ഒരു വർഷം : 8.15% (8.25%)
2 വർഷം : 8.25% (8.35%)
3 വർഷം : 8.35% 8.45%)
നിക്ഷേപ പലിശ
(മാറ്റമുള്ള കാലാവധി നിക്ഷേപങ്ങളുടെ നിരക്ക്, ബ്രായ്ക്കറ്റിൽ പഴയനിരക്ക്)
180-210 ദിവസം : 5.80% (6.00%)
211 ദിവസം - ഒരുവർഷം : 5.80% (6.00%)
ഒരുവർഷം - 2 വർഷം : 6.50% (6.70%)
2 വർഷം - 3 വർഷം : 6.25% (6.50%)
(മറ്റ് കാലാവധി നിക്ഷേപങ്ങളുടെ പലിശയിൽ മാറ്രമില്ല)