തിരുവനന്തപുരം: യൂണിവേഴ്സൽ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സുവർണ ജൂബിലി ആഘോഷം പ്രസ്ക്ലബ് ഹാളിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്തെ മഹനീയ സേവനങ്ങൾക്കായി യൂണിവേഴ്സൽ ഗ്രൂപ്പ് ഏർപ്പെടുത്തിയ സമഗ്രസംഭാവനാ പുരസ്‌കാരം പ്രമുഖ വിദ്യാഭ്യാസ ചിന്തകനും എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. എ. സുകുമാരൻ നായർക്ക് മന്ത്രി സമർപ്പിച്ചു. യൂണിവേഴ്സൽ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രൊഫ. ബി.എസ്. ഭാസി അദ്ധ്യക്ഷനായി. കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റ് അംഗവും, മുൻ പി.എസ്.സി അംഗവുമായ വി.എസ്. ഹരീന്ദ്രനാഥ്, കൗൺസിലർ എം.വി. ജയലക്ഷ്മി, യൂണിവേഴ്സൽ എഡ്യുടെക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ഡോ. എൻ. വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. യൂണിവേഴ്സൽ എഡ്യുടെക് ടെക്‌നോളജി വിഭാഗം ഡയറ്കടർ ഡോ. പി.ജി. മുരളീധരൻ സ്വാഗതവും സംസ്ഥാന ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും യൂണിവേഴ്സൽ എഡ്യുടെക് കാമ്പസ് പ്രിൻസിപ്പലുമായ പ്രൊഫ. പി.എം.രാജീവ് നന്ദിയും പറഞ്ഞു.