traffic

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് ഇന്നു മുതൽ 15 വരെ നഗരത്തിലെ പ്രധാന ഓണാഘോഷ വീഥികളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓണം വാരാഘോഷ നാളുകളിൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ കോർപറേഷൻ ഓഫീസ് മുതൽ വെള്ളയമ്പലം ജംഗ്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന വിധം

വെള്ളയമ്പലം ഭാഗത്തുനിന്നു തമ്പാനൂർ,​ കിഴക്കേകോട്ട ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വഴുതക്കാട് - ആനി മസ്ക്രിൻ സ്ക്വയർ - പനവിള വഴി പോകേണ്ടതാണ്. വെള്ളയമ്പലത്തു നിന്നു പി.എം.ജി, പട്ടം, മെഡിക്കൽകോളേജ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കവടിയാർ - കുറവൻകോണം വഴി പോകണം.

തമ്പാനൂർ,​ കിഴക്കേകോട്ട ഭാഗത്തുനിന്നു പേരൂർക്കട, ശാസ്തമംഗലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കോർപറേഷൻ പോയിന്റിൽ നിന്നു തിരിഞ്ഞ് നന്തൻകോട് - ദേവസ്വം ബോർഡ് - ടി.ടി.സി വഴി പോകേണ്ടതാണ്.

പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ

സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്,​ സംഗീത കോളേജ് ഗ്രൗണ്ട്,​ തൈക്കാട് പൊലീസ് ഗ്രൗണ്ട്,​ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പരിസരം,​ ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്,​ സാൽവേഷൻ ആർമി ഹൈസ്കൂൾ,​ പി.എം.ജി - ലാ കോളേജ് റോഡിന്റെ ഒരു വശം,​ മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം,​ യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്,​ യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്,​ സംസ്കൃത കോളേജ് ഗ്രൗണ്ട്,​ വിമെൻസ് കോളേജ് ഗ്രൗണ്ട്,​ പൂജപ്പുര എൽ.ബി.എസ് കോളേജ് ഗ്രൗണ്ട്,​ ടാഗോർ തിയേറ്റർ ഗ്രൗണ്ട്,​ വാട്ടർ അതോറിട്ടി കോമ്പൗണ്ട്.

നോ പാർക്കിംഗ്

ആർ.ആർ ലാമ്പ് - വെള്ളയമ്പലം റോഡ് , സ്റ്റാച്യു - ആശാൻസ്ക്വയർ റോഡ്, ജി.വി. രാജ – ആർ.ആർ. ലാമ്പ് റോഡ്, നന്തൻകോട് - ടി.ടി.സി റോഡ്, വെള്ളയമ്പലം - ആൽത്തറ റോഡ്, കോർപറേഷൻ ഓഫീസ് - നന്തൻകോട് റോഡ് എന്നിവിടങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഉള്ളതിനാൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല.