കൊച്ചി: അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യന്റെ എഫ്.ടി.ആർ ശ്രേണി കേരള വിപണിയിലെത്തി. എഫ്.ടി.ആർ 1200, എഫ്.ടി.ആർ 1200 എസ് റേസ് റപ്ളിക്ക എന്നിവ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മോട്ടോർ സൈക്കിൾ ഡീലർ ഇ.വി.എം ഗ്രൂപ്പ് ഡയറക്‌ടർ സോണി ജോണി, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്‌റ്റർ ബിഗ് ബൈസൺ ചീഫ് ബർണാഡ് ലാസർ, പോളാരിസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ പങ്കജ് ദൂബേ എന്നിവർ ചേർന്ന് പുറത്തിറക്കി. എഫ്.ടി.ആർ 1200ന് 15.99 ലക്ഷം രൂപയും 1200 എസ് റേസ് റപ്ളിക്കയ്ക്ക് 17.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.