news

1. ദക്ഷിണേന്ത്യയില്‍ ഭീകരാ ക്രമണത്തിന് സാധ്യത ഉണ്ടെന്ന കര സേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ്സ് സ്റ്റാന്റുകള്‍, റെയിവേ സ്റ്റേഷനുകള്‍, വിമാന താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
2. ഓണ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്‍ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷ വേദികള്‍ക്ക് സമീപവും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ബെഹ്റ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
3. അതിനിടെ, ഖേരന്‍ സെക്ടറില്‍ പാക് നുഴഞ്ഞ് കയറ്റം തകര്‍ത്ത് സൈന്യം. നുഴഞ്ഞ് കയറ്റം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു. നീല് ഭീകരുടെ മൃതദേഹങ്ങള്‍ ദൃശ്യങ്ങളില്‍. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത ഉണ്ടെന്നാണ് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം വ്യക്തമാക്കി.
4. അതേസമയം, ജെയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി ഇടുക ആണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവ രഹസ്യമായി അസറിനെ ജയില്‍ മോചിതന്‍ ആക്കിയത്. പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലില്‍ ആണെന്ന് ആയിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.


5. കേരള കോണ്‍ഗ്രസ്എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ച മാറ്റിവച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന ചര്‍ച്ചയ്ക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ആണിത്. നാളെ ചര്‍ച്ച നടത്തും എന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ജോസ് കെ. മാണി വിഭാഗവുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പി.ജെ.ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യു.ഡി.എഫ് അനുനയനീക്കം തുടങ്ങിയത്.
6. പാലാ ഉപ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുള്ള പ്രചാരണം ഇല്ലെന്ന് പ്രഖ്യാപിച്ച് ജോസഫ് വിഭാഗം സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായത്. കണ്‍വീനര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചയ്ക്ക് ജോസഫ് വിഭാഗം തയാറായില്ല. കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ജോസഫ് വിഭാഗത്തില്‍ നിന്നും മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്
7. അതേസമയം, പി.ജെ. ജോസഫിന്റെ വികാരം ന്യായമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തെ സാന്ത്വനപ്പെടുത്താന്‍ ശ്രമം തുടരുക ആണെന്നും മുന്നണിക്ക് പ്രതികൂലമായ നിലപാട് ജോസഫ് സ്വീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
8. മരട് ഫ്ളാറ്റ് പൊളിച്ചു മാറ്റാന്‍ എത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ തടഞ്ഞ് ഫ്ളാറ്റ് ഉടമകള്‍. ഫ്ളാഫാറ്റിലേക്ക് കടക്കാന്‍ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. ഗോ ബാക്ക് വിളികളുമായി ഫ്ളാറ്റ് ഉടമള്‍ രംഗത്ത്. അതേസമയം, മരടിലെ ഫ്ളാറ്റ് പൊളിക്കലിനെതിരെ 4 ഫ്ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ പുതിയ റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തു. നിയമ ലംഘനം പഠിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന് ഹര്‍ജിക്കാര്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് ഹര്‍ജിക്കാര്‍. മൂന്നംഗ സമിതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത് കോടതിയില്‍ നിന്ന് മറച്ച് വെച്ചന്നും ഹര്‍ജിക്കാര്‍.
9. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, മാള്‍ ഓഫ് ട്രാവന്‍കൂര്‍ ഷോറൂമില്‍ ഹെറിറ്റേജ് ജ്വല്ലറി ഷോ സംഘടിപ്പിച്ചു. സ്വര്‍ണ്ണം, ഡയമണ്ട് മറ്റ് അപൂര്‍വ്വ രത്നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ഹെറിറ്റേജ് ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്പനയുമാണ് ഉപഭോക്താക്കള്‍ക്ക് ആയി ഒരുക്കി ഇരിക്കുന്നത്. ആന്റിക്, ചെട്ടിനാട്, സിംഗപ്പൂര്‍ കളക്ഷന്‍ എന്നിവയോടൊപ്പം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. അനശ്വരമായ ഭാരതീയ സംസ്‌കാര പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചവയാണ് ഹെറിറ്റേജ് ജ്വല്ലറി ഷോയിലെ ഓരോ ആഭരണങ്ങളും.
10. പ്രദര്‍ശന കാലയളവില്‍ എല്ലാ സ്വര്‍ണ്ണ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 30 ശതമാനം മുതല്‍ 60 ശതമാനും വരെയും ഡയമണ്ട് വാല്യുവില്‍ 20 ശതമാനം വരെയും കിഴിവ് ലഭിക്കും. കൂടാതെ ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ ആഭരണങ്ങളും മാറ്റി വാങ്ങുമ്പോള്‍ മികച്ച മൂല്യം ലഭിക്കുന്നു. വിശേഷ മുഹൂര്‍ത്തങ്ങളില്‍ അണിയാവുന്ന വിശിഷ്ടവും മനോഹരവുമായ ആഭരണ ശേഖരമാണ് ഹെറിറ്റേജ് ജ്വല്ലറി ഷോയുടെ പ്രധാന പ്രത്യേകത. സെപ്തംബര്‍ 7ന് ആരംഭിച്ച പ്രദര്‍ശനം 15ന് അവസാനിക്കും.