ന്യൂഡൽഹി: കഴിഞ്ഞമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് സിസ്‌‌‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനിലൂടെ (എസ്.ഐ.പി)​ ഒഴുകിയെത്തിയത് 8,​230.76 കോടി രൂപയുടെ നിക്ഷേപം. ജൂലായിൽ 8,​324 കോടി രൂപ ലഭിച്ചിരുന്നു. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും തവണ വ്യവസ്ഥകളിലൂടെ നിക്ഷേപിക്കുന്ന രീതിയായ എസ്.ഐ.പിക്ക് ഇന്ത്യയിൽ സ്വീകാര്യത നഷ്‌ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞമാസത്തെ ഉയർന്ന നിക്ഷേപവും സൂചിപ്പിക്കുന്നതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി)​ വ്യക്തമാക്കി.