യോക്കോഹാമ: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവയ്‌ക്കുന്നതായി ഹിരോതോ സായികാവ പ്രഖ്യാപിച്ചു. ചട്ടവിരുദ്ധമായി ഉയർന്ന വേതനം കൈപ്പറ്റിയെന്ന് സ്വയം വ്യക്തമാക്കിയാണ് രാജി. സെപ്‌തംബർ 16ന് അദ്ദേഹം പടിയിറങ്ങും. താത്‌കാലിക സി.ഇ.ഒയായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യാസുഹിറോ യമോചി സ്ഥാനമേൽക്കുമെന്ന് ചെയർമാൻ യസൂഷി കിമൂറ പറഞ്ഞു. ഒക്‌ടോബറോടെ പുതിയ സി.ഇ.ഒയെ കണ്ടെത്തും. ജപ്പൻകാർ അല്ലാത്തവരെയും സി.ഇ.ഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.