തിരുവനന്തപുരം : തന്റെ ഫേസ്ബുക്ക് പേജിൽ അസഭ്യവർഷവുമായി എത്തിയവർക്ക് നേരെ താക്കീതുമായി വന്ന മുൻ ഡി.ജി.പി ടി പി സെൻകുമാറിനെ പരിഹസിച്ച് ദീപാ നിശാന്ത്. 'ധ്വജപ്രണാമം മിത്രമേ.. ധൈര്യമായി മുന്നോട്ടു പോകൂ.. എല്ലാ പിന്തുണയും!' എന്നാണ് ദീപ നിശാന്ത് സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി കുറിച്ചത്. 'ശത്രുക്കൾ കുരയ്ക്കട്ടെ! മിത്രങ്ങൾ മുന്നോട്ടു പോട്ടെ'യെന്നും ദീപ സംഘപരിവാർ സഹയാത്രികനായ സെൻകുമാറിന് മറുപടിയായി കുറിച്ചു.
സെൻകുമാറിന്റെഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'എന്റെ ഫേസ്ബുക്ക് പേജിൽ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികൾക്കും അറിയാനായി. നിന്റെയൊക്കെ തന്ത തള്ളമാർ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച എനിക്ക്, നിന്റെയൊന്നും തെറിയും കമ്മിത്തരവും സുഡാപ്പിസവും പുത്തരിയല്ല.
നിന്റെ നിലയിൽ താഴാനും അതേ നിലയിൽ തിരിച്ചടിക്കാനും എനിക്കൊരു IPS ും തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അന്തം കമ്മികളെ.!'