navas

ശാസ്താംകോട്ട / കൊല്ലം: 38 ാമത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. ഏഴ് സ്വർണവും അഞ്ച് വെള്ളിയും ആറു വെങ്കലവും നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. ആറു സ്വർണം നേടിയ തി രു വ ന ന്തപുരം ജില്ല രണ്ടാമതും നാലു സ്വർണം നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

ചാമ്പ്യഷിപ്പിലെ മികച്ച താരങ്ങളായി എൻ.ബി. സാനിയ, സി.ബി.ആൽബിൻ എന്നിവരെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാർ ഒക്ടോബറിൽ 14 മുതൽ 18 വരെ മണിപ്പൂരിൽ നടക്കുന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സമാപന സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ സമ്മാനദാനം നിർവഹിച്ചു. ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളേജിൽ നടന്ന ജൂഡോ ചാമ്പ്യൻഷിപ്പിൽ പതിനാലു ജില്ലകളിൽ നിന്നായി അഞ്ഞൂറോളം താരങ്ങൾ പങ്കെടുത്തു.