chithra

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ പി.യു. ചിത്രയും. ഈ മാസം അവസാനം ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ 12 മലയാളി താരങ്ങൾ ഉൾപ്പെടെ 25 അംഗ ടീമാണ് ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങുന്നത്.16 പുരുഷൻമാരും 9 വനിതകളുമാണ് ടീമിലുള്ളത്. ചിത്രയെക്കൂടാതെ ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, എം.പി. ജാബിർ, അമോജ് ജേക്കബ്, അലക്സ് ആന്റണി, ജിസ്നാ മാത്യു, എം. ശ്രീശങ്കർ, ടി. ഗോപി, കെ.ടി. ഇർഫാൻ, വി.കെ. വിസ്മയ, നോഹ നിർമൽ ടോം എന്നിവരാണ് ഇന്ത്യൻ ടീമിലുൾപ്പെട്ട മറ്ര് മലയാളി താരങ്ങൾ. ഇത്തവണ ഏഷ്യൻ ചാമ്പ്യൻ എന്ന നിലയിലാണ് ചിത്ര ടീമിൽ ഇടം ഉറപ്പാക്കിയത്.

കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് യോഗ്യത ഉണ്ടായിട്ടും ചിത്രയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.