ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2വിന്റെ വിക്രം ലാർൻഡർ തകർന്നിട്ടില്ല എന്ന സ്ഥീരികരണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. മാത്രമല്ല ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ ഓർബിറ്റർ പകർത്തിയെന്നും എെ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ കിടക്കുന്ന ചിത്രം എന്ന കുറിപ്പോടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ അതിന്റെ സത്യാവസ്ഥയുമായി ശാസ്ത്രജ്ഞന്മാർ തന്നെ രംഗത്തെത്തിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രം വിക്രം ലാൻഡരിന്റെതല്ലെന്നും അത് നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ക്യൂരോസിറ്റി റോവറിന്റെ ചിത്രവുമാണെന്നും അവർ വിശദീകരിച്ചു. ചിത്രം നാസയുടെ ക്യൂരോസിറ്റി റോവറിന്റേതാണെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് അമേരിക്കൻ മാധ്യമപ്രവർത്തകൻ ജോന്നാഥനായിരുന്നു. 2019 മെയ് 31 ക്യൂരോസിറ്റി പകർത്തിയ റോവറിന്റെ ചിത്രമാണ് വിക്രം ലാർഡറിന്റേതായി പ്രചരിച്ചത്.
ചന്ദ്രന്റെ ഉപരിതലത്തിലെത്തിയ വിക്രം ലാൻഡറിന്റെ ചിത്രം ഐ.എസ്.ആർ.ഒ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം ചന്ദ്രോപരിതലത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ചന്ദ്രനിൽ ഇടിച്ചിറങ്ങി ചരിഞ്ഞുവീണ ലാൻഡറുമായി വാർത്താവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌റ്റിമുലേഷൻ സംവിധാനം വഴി ലാൻഡറിനെ ഉണർത്താനുള്ള നീക്കമാണ് ഐ.എസ്.ആർ.ഒ നിലവിൽ നടത്തുന്നത്.
Also just quickly, I'm seeing this image shared a lot too claiming it is the #VikramLander on the Moon. It is not, it is NASA's Curiosity rover on Mars. pic.twitter.com/QhFd1vHZQM
— Jonathan O’Callaghan (@Astro_Jonny) September 8, 2019