budget-homes-

പ്രളയം വിഴുങ്ങിയ കേരളത്തിൽ വീട് നിർമ്മാണത്തിലും നവീനമാർഗങ്ങൾ അവലംബിക്കുകയാണ് മലയാളികൾ. പ്രീഫാബ് നിർമ്മാണരീതികൾ പിന്തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ നിർമ്മിച്ച് ഒരുവീടാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ഈ വീട് നിർമിച്ചത്. ലൈറ്റ്‌ഗേജ് സ്റ്റീൽ ഫ്രെയിം സ്ട്രക്ചർ (എൽ.ജി.എസ്.എഫ്.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. കോൺക്രീറ്റ് ഒഴിവാക്കി സ്റ്റീൽ ഫ്രെയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിച്ചുള്ള നിർമ്മാണ രീതിയാണ് എൽ.ജി.എസ്.എഫ്.എസ്.

489 ചതുരശ്രയടിയിലാണ് വീടിന്റെ നിർമ്മാണം. സിറ്റൗട്ട്, ലിവിംഗ് –ഡൈനിംഗ് ഹാൾ, രണ്ട് കിടപ്പുമുറി, ബാത്ത്റൂം, അടുക്കള എന്നിവയാണ് വീട്ടുള്ളത്. വീട് പൂർത്തിയാക്കാനും കുറച്ചുദിവസം മാത്രമേ എടുത്തുള്ളൂ. വെറും മൂന്നാഴ്ച കൊണ്ടാണ് വീട് പൂർത്തിയായത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോ കൺസ്ട്രക്ട് ആണ് നിർമാണം നിർവഹിച്ചത്.

പൈലിംഗ് നടത്തി അടിത്തറ ഉറപ്പിച്ച ശേഷം അതിൽ സ്റ്റീൽ ഫ്രെയിമുകൾ കുത്തനെ ഉറപ്പിക്കുകയാണ് വീട് നി‌മ്മാണത്തിന്റെ ആദ്യപടി. തുടർന്ന് മേൽക്കൂരയിൽ മെറ്റൽ ബീമുകൾ നൽകി അതിനു മുകളിൽ മെഷ് വെൽഡ് ചെയ്ത് കോൺക്രീറ്റ് ചെയ്യും.

പിന്നീട് സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡുകൾ ഉറപ്പിച്ച് ചുവരുകൾ നിർമിച്ചു.

ഓപ്പൺ കോൺഡ്യൂട്ട് രീതിയിൽ വയറിംഗും പ്ലംബിംഗും പൂർത്തിയാക്കിയ ശേഷം ജനലുകളും വാതിലുകളും ഘടിപ്പിച്ച ശേഷം ചുവരുകൾ പുട്ടി അടിച്ച് പെയിന്റ് ചെയ്തു. അങ്ങനെ വീട് നിർമ്മാണം പൂർത്തിയാക്കി.

വീടിന്റെ പ്ലാൻ ആവശ്യപ്പെടുന്നത് പോലെ ഫ്രെയിമുകൾ ഈ രീതിയിലെ നിർമ്മാണത്തിന് കഴിയും. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ പുനരുപയോഗിച്ച് സ്റ്റീൽ ഫ്രെയിമുകൾ നിർമ്മിക്കുന്നതിനാൽ ചെലവിലും കുറവു വരുത്താനാകും. ജനലുകൾ, ജനലും വാതിലും ജനലിനും വാതിലിനും ചെലവ് കുറഞ്ഞ ഇരൂൾ മരം ഉപയോഗിച്ചു. കബോർഡ്, വാഡ്രോബ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

സ്ട്രക്ചറും ഫർണിഷിംഗും സഹിതം 6 ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഒരു വീട് മാത്രമായി നിർമിച്ചതുകൊണ്ടാണ് ഇവിടെ ചെലവ് 6 ലക്ഷം വരെയായത്. ഒട്ടേറെ വീടുകൾ ഒരുമിച്ചു നിർമിക്കുന്ന പക്ഷം ചെലവ് ഇനിയും കുറയ്ക്കാൻ സാധിക്കും.

മൂന്നാഴ്ച കൊണ്ട് ഇത്തരം ഒരുകൂട്ടം വീടുകൾ പൂർത്തിയാക്കാമെന്നതാണ് ഇത്തരം വീടുകളുടെ പ്രധാന സവിശേഷത.. പ്രളയശേഷമുള്ള പുനർ നിർമാണത്തിന് അനുയോജ്യമാണ് ഇവ. നിർമാണസാമഗ്രികൾ പുനരുപയോഗിക്കാം. അകത്തളം വിപുലപ്പെടുത്താം. ആവശ്യമെങ്കിൽ വീട് മുഴുവനായി അഴിച്ചെടുത്ത് മറ്റൊരിടത്ത് പുനഃസ്ഥാപിക്കാമെന്നതും പ്രത്യേകതയാണ്.
പണിക്കാർ കുറച്ചു മതി.