മസ്‌ക്കറ്റ്: സൗദിയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മുപ്പത്തിനാലായിരത്തിലധികം പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി. സ്വദേശിവൽക്കരണത്തിന്റെ വേഗം കൂടുന്നതോടെ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. സ്വകാര്യ മേഖലയിലാണ് ഇത്രയും അധികം തൊഴിൽ നഷ്ടം സംഭവിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി 87 തസ്തികകളിൽ താൽക്കാലിക വിസാ വിലക്ക് അടക്കം നടപടികൾക്ക് ഒമാൻ കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 18.90 ലക്ഷമാണ്. 2017 അവസാനം ഇത് 19.24 ലക്ഷമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ വേണ്ടിയുള്ള പുതിയ നയങ്ങളാണ് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായത്.
ചി,ല തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള അനുമതി മരവിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് നിരവധി സ്വദേശികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്.ഇപ്പോൾ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് ഒമാനിലുള്ളത്. പ്രവാസികളുടെ മടക്കത്തോടെ 65000ത്തിലധികം സ്വദേശികൾക്കാണ് തൊഴിൽ ലഭിക്കുക.