ന്യൂഡൽഹി : ചന്ദ്രയാൻ 2 ദൗത്യത്തിൽ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐ.എസ്.ആർ.ഒ ശ്രമം തുടരുന്നതിനിടയിൽ വൈറലായി നാഗ്പൂർ സിറ്റി പൊലീസിന്റ ട്വീറ്റ്. 'സിഗ്നലുകൾ തെറ്റിച്ചതിന് ഫൈൻ അടയ്ക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം' എന്നാണ് ട്വീറ്റ്.
എന്നാൽ ഇത് നിങ്ങളുടെ പരിധിയിൽ അല്ലെന്നും ബെംഗളുരു സിറ്റി പൊലീസിന്റെ അധികാര പരിധിയിലാണെന്നും നാഗ്പൂർ പൊലീസിനെ ഓർമ്മിപ്പിക്കുന്നതാണ് ട്വീറ്റിനുള്ള ചിലരുടെ പ്രതികരണം. ഇൻഷ്വറൻസ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ട്വീറ്റിന് വിക്രം മറുപടി നൽകാത്തതെന്നാണ് മറ്റ് ചിലർ പ്രതികരിച്ചിരിക്കുന്നത്. പൊലീസുകാരുടെ ഹാസ്യബോധത്തിനും വ്യാപക പ്രശംസയാണ്
ചന്ദ്രയാൻ 2ന്റെ അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്റണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല.
Also just quickly, I'm seeing this image shared a lot too claiming it is the #VikramLander on the Moon. It is not, it is NASA's Curiosity rover on Mars. pic.twitter.com/QhFd1vHZQM
— Jonathan O’Callaghan (@Astro_Jonny) September 8, 2019